കെ എസ് ആര്‍ ടി സി ബസില്‍ അദ്ധ്യാപികയ്ക്ക് നേരെ ലൈംഗിക അതിക്രമം.... എംഡിയോട് വിശദമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, കണ്ടക്ടര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് ആന്റണി രാജു, പ്രശ്‌നം ഗൗരവമായി എടുക്കുന്നുവെന്നും ഗതാഗത മന്ത്രി

കെ എസ് ആര്‍ ടി സി ബസില്‍ അദ്ധ്യാപികയ്ക്ക് നേരെ ലൈംഗിക അതിക്രമം.... എംഡിയോട് വിശദമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, കണ്ടക്ടര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് ആന്റണി രാജു, പ്രശ്‌നം ഗൗരവമായി എടുക്കുന്നുവെന്നും ഗതാഗത മന്ത്രി.
കോഴിക്കോട് സ്വദേശിനിയായ അദ്ധ്യാപികയ്ക്കാണ് ദുരനുഭവമുണ്ടായത്. ബസില്‍ ഉണ്ടായിരുന്നയാള്‍ കടന്ന് പിടിച്ചെന്ന് അദ്ധ്യാപിക പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് യുവതി ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ധ്യാപിക. എറണാകുളത്തിനും തൃശൂരിനുമിടയിലാണ് സംഭവം നടന്നത്. താന്‍ പ്രതികരിച്ചിട്ടും കണ്ടക്ടര്‍ പോലും ഒപ്പമുണ്ടായില്ലെന്ന് യുവതി പറയുന്നു.
കണ്ടക്ടറുടെ സംസാരം വേദനിപ്പിച്ചെന്നും, അതിക്രമത്തേക്കാള്‍ മുറിവേല്‍പിച്ചത് അതാണെന്നും അദ്ധ്യാപിക വ്യക്തമാക്കി. കണ്ടക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം.
"
https://www.facebook.com/Malayalivartha























