'തന്റെ ശരീരം എങ്ങനെ ഉപയോഗിക്കണം, അതിൽ എന്തൊക്കെ ചെയ്യണം എന്നത് ഒരു വ്യക്തി യുടെ സ്വാതത്ര്യമാണ്. രഹസ്യ ഭാഗങ്ങളിൽ കുഞ്ഞു ചിത്രങ്ങൾ വരച്ചു വെക്കുന്നത് ചിലരുടെ സന്തോഷമാണെങ്കിൽ, ആ ആഗ്രഹവുമായി ഒരാൾ തന്റെ സ്റ്റുഡിയോയിൽ എത്തുമ്പോൾ ഏറ്റവും മനോഹരമായി ചെയ്തു കൊടുത്തിട്ടു കാശു വാങ്ങി പെട്ടിയിൽ ഇടുക. അതാണ് പ്രഫഷണലിസം....' വൈറലായി കുറിപ്പ്

സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയതിനു പിന്നാലെ നിരവധി യുവതികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഈ വാർത്ത വന്നതിനുപിന്നാലെ നിരവധി കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഇടപ്പള്ളിയിലെ 'ഇന്‍ക്‌ഫെക്ടഡ്' ടാറ്റൂ സ്റ്റുഡിയോയിൽ ടാറ്റു ഇടാന്‍ പ്രത്യേക മുറിയുണ്ടെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. കൂടെ വരുന്നവരെ അവിടേക്കു കടത്തിവിടാറില്ലെന്നും അവിടെവച്ചാണ് പീഡിപ്പിച്ചതെന്നും ഇരയായ യുവതി വെളിപ്പെടുത്തി. സുജീഷ്, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നിരവധി യുവതികള്‍ രംഗത്തെത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, ഇത്തരം വാർത്തകൾ പ്രചരിച്ചതിനുപിന്നാലെ യുവതികൾക്കെതിരെ മോശം കമ്മന്റുകളാണ് കാണുവാൻ സാധിക്കുന്നത്. ഇതിനെതിരെ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ചെവിക്കുതാഴെ കഴുത്തിൽ ചിത്ര ശലഭത്തിന്റെ ടാറ്റൂ ചെയ്ത സ്ത്രീകൾ മുടി ഉയർത്തികെട്ടി നടന്നു പോവുന്നത് കാണാൻ നല്ല ഭംഗിയാണ്, കൈത്തണ്ടയിലും ചുമലിലും ഓക്കേ മനോഹരമായ കുഞ്ഞിചിത്രങ്ങളും എഴുത്തുകളും ഉള്ള മനുഷ്യരെകാണാനും നല്ല രസമാണ്. പക്ഷെ കൈ മുഴുവനായും ഉടൽ മുക്കാലുമൊക്കെ ഇടി വെട്ടി കറുത്തുപോയ പോലെ ടാറ്റൂ വിന്റെ ഉഗ്രഭാവങ്ങൾ പൂണ്ടു നടക്കുന്നവരെ കാണുമ്പോൾ ഇവരെന്ത ഇങ്ങനെ എന്നോർക്കാറുണ്ട്, അവരോട് വെറുപ്പോ വിദ്വോഷമോ ഒന്നും ഒരിക്കലും തോന്നിയിട്ടില്ല , തോന്നേണ്ട കാര്യവും ഇല്ല പറഞ്ഞു വന്നത് ഇത്രയേ ഒളൂ.
തന്റെ ശരീരം എങ്ങനെ ഉപയോഗിക്കണം , അതിൽ എന്തൊക്കെ ചെയ്യണം എന്നത് ഒരു വ്യക്തി യുടെ സ്വാതത്ര്യമാണ്. രഹസ്യ ഭാഗങ്ങളിൽ കുഞ്ഞു ചിത്രങ്ങൾ വരച്ചു വെക്കുന്നത് ചിലരുടെ സന്തോഷമാണെങ്കിൽ , ആ ആഗ്രഹവുമായി ഒരാൾ തന്റെ സ്റ്റുഡിയോയിൽ എത്തുമ്പോൾ ഏറ്റവും മനോഹരമായി ചെയ്തു കൊടുത്തിട്ടു കാശു വാങ്ങി പെട്ടിയിൽ ഇടുക .അതാണ് പ്രഫഷണലിസം.
ഒരു കാര്യം മാത്രം പറഞ്ഞു അവസാനിപ്പിക്കാം, പലതരക്കാരായ കസ്റ്റമേഴ്സ് വരുന്ന ഇടമാണ് ഒരു ടാറ്റൂ സ്റ്റുഡിയോ, സ്ത്രീകളും പെൺകുട്ടികളും തങ്ങളുടെ ഒരു കുഞ്ഞു ഇഷ്ടങ്ങളുടെ സാക്ഷാത്കാരത്തിനായി അവിടെ എത്തിയേക്കാം, അവരുടെ മുലയുടെ തുടക്കമോ, വയറിന്റെ തുടിപ്പോ, നിതംബങ്ങളുടെ ഷെയ്‌പ്പോ കാണുമ്പോ കൺട്രോൾ പോവുന്നവർ ഈ പണിക്കു നികരുത്, നിങ്ങൾ വല്ല മൽസ്യ കൃഷിയോ വാഴകൃഷിയോ പോലെ റിസ്ക് ഇല്ലാത്ത വല്ല പണിയും ചെയുക ..
ഗിഫ്റ് തിലോപ്യയും മലേഷ്യൻ വാളയും വളർത്താൻ പറ്റിയ നല്ല മീനുകൾ ആണ്. മൂന്നു മാസം കൊണ്ട് വിളവെടുക്കാം, കൃത്യമായി തീറ്റകൊടുക്കാതെ മൂന്നാം മാസം വിളവെടുക്കാൻ ചെന്നിട്ട് മീൻവളർന്നില്ല എങ്കിൽ എന്നെ ചീത്തവിളിക്കാൻ വരരുത്, പഴയ പോലെ അല്ല, ഞാനിപ്പോ ഭയങ്കര ബിസിയാണ്.
https://www.facebook.com/Malayalivartha
























