വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വലയിലാക്കി, സ്കൂളില്‍ പോകാനായി ഇറങ്ങിയ കുട്ടിയെ പ്രതി പല ദിവസങ്ങളിലും ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി, മലയടി ചിറ്റിപ്പാറയിലും അരുവിക്കര ഡാമിന്‍റെ പ്രദേശത്തും വെച്ച് പീഡനത്തിനിരയാക്കി, സ്കൂളിൽ ഇടയ്ക്കിടെ എത്താതിരുന്നപ്പോൾ അധ്യാപകര്‍ കാരണം തേടിയതോടെ പുറത്തറിഞ്ഞത് ഇരുപത്തിരണ്ടുകാരനുമായുള്ള പ്രണയവും നടുക്കുന്ന പീഡനവും...!

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍.നെടുമങ്ങാട് തച്ചന്‍കോട് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. 22 വയസ്സുള്ള അക്ഷയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് മനസ്സിലാക്കി.
സ്കൂളില്‍ പോകാനായി ഇറങ്ങിയ കുട്ടിയെ പ്രതി പല ദിവസങ്ങളിലായി മലയടി ചിറ്റിപ്പാറയിലും അരുവിക്കര ഡാമിന്‍റെ ആളൊഴിഞ്ഞ പ്രദേശത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് മൊഴി. പോക്സോ വകുപ്പ് ചുമത്തി നെടുമങ്ങാട് സി.ഐ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ ആര്യനാട് കെ.എസ്.ഇ.ബി ഓഫീസിലെ കരാര്‍ ജീവനക്കാരനാണ്.പെണ്‍കുട്ടി ഇടയ്ക്കിടെ സ്കൂളില്‍ ഹാജരാകാത്തതിന്‍റെ കാരണം തേടി അധ്യാപകര്‍ വീട്ടില്‍ അന്വേഷിച്ചപ്പോഴാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. ഹാജരാകാത്ത ദിവസങ്ങളിലും സ്കൂളിലേക്കെന്ന് പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നുവെന്ന് രക്ഷാകര്‍ത്താക്കള്‍ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ തുറന്ന് പറഞ്ഞത്. സ്കൂള്‍ അധികൃതര്‍ നെടുമങ്ങാട് പൊലീസിലും പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കളെയും വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























