ജൂവല്ലറിയിൽ ഒരുമിച്ച് ജോലി ചെയ്തത് എട്ട് മാസം മുൻപ് വരെ; കൊല്ലം സ്വദേശിയായ പ്രവീണിനൊപ്പം ഗായത്രി ഹോട്ടലിൽ മുറിയെടുത്തത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്, വൈകിട്ട് മുറി പൂട്ടി പുറത്തുപോയ പ്രവീൺ ജീവനക്കാരെ വിളിച്ചു പറഞ്ഞത് മറ്റൊന്ന്, മുറി കുത്തിതുറന്ന പോലീസ് കണ്ടത് വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായ യുവതിയെ! പള്ളിയിൽവച്ച് താലികെട്ടുന്ന ഫോട്ടോ പുറത്ത്, തമ്പാനൂരിൽ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത
തമ്പാനൂരിൽ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. സംശയം കടുത്തതിന് പിന്നാലെ കൂടെയുണ്ടായിരുന്ന യുവാവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കാട്ടാക്കട സ്വദേശിനിയായ ഗായത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് കൊല്ലം സ്വദേശിയായ പ്രവീണിനൊപ്പം യുവതി ഹോട്ടലിൽ മുറിയെടുത്തത്.
പിന്നാലെ വൈകിട്ട് പ്രവീൺ മുറി പൂട്ടി പുറത്തുപോകുകയായിരുന്നു. യുവതി മുറിയിലുണ്ടെന്ന് പറഞ്ഞ് രാത്രി ഹോട്ടലിലേക്ക് ഒരു ഫോൺ സന്ദേശം വരുകയുണ്ടായി. ഇതേതുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയാണ് ചെയ്തത്. പൊലീസെത്തി മുറി കുത്തിത്തുറക്കുകയാണ് ചെയ്തത്.
വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ മുറിയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച് മരിച്ചതാണോ അതോ കൊലപാതകമാണോയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഗായത്രിയും പ്രവീണും നഗരത്തിലെ ഒരു ജുവലറിയിലെ ജീവനക്കാരായിരുന്നതായി പോലീസ് അറിയിച്ചു. എട്ട് മാസം മുമ്പ് വരെ യുവതി ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. പ്രവീണിന് കഴിഞ്ഞ ദിവസം ഷോറൂമിൽ നിന്ന് ട്രാൻസ്ഫർ ആയിപോയിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞെന്നാണ് സൂചന. പള്ളിയിൽ നിന്ന് താലികെട്ടുന്നതിന്റെ ചിത്രങ്ങൾ ഇതോടൊപ്പം തന്നെ പുറത്തുവന്നിട്ടിണ്ട്.
https://www.facebook.com/Malayalivartha























