വൃദ്ധയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് സ്വര്‍ണമാല മോഷ്ടിച്ച അമ്മയും മകളും പിടിയില്‍.... ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്

വൃദ്ധയായ എഴുപത്തിരണ്ടുകാരിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് സ്വര്‍ണമാല മോഷ്ടിച്ച അമ്മയും മകളും പിടിയില്‍. വയനാട് കാക്കവയലില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന മകള്‍ മിനി എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. ആശുപത്രിയില്‍ എത്തിയ എഴുപത്തിരണ്ടുകാരിയെ തിരികെ കാറില്‍ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തി മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. തുടര്‍ന്ന് മാലപൊട്ടിച്ച് ഫിലോമിനയും മകളും രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഈ സമയം വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
യുവതിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സ്വര്‍ണാഭരണം ഇല്ലാത്തതിനാലാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴിയിലുളളത്.
"
https://www.facebook.com/Malayalivartha























