Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

തിരുവനന്തപുരം അട്ടകുളങ്ങരയിലെ ജ്വല്ലറിയിൽ ഒരുമിച്ച് ജോലിചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ അടുത്തു! നേരത്തെ വിവാഹിതനായിരുന്ന പ്രവീണ്‍ ഗായത്രിയുമായി അടുപ്പത്തിലായതോടെ കുടുംബങ്ങളില്‍ പ്രശ്‌നങ്ങൾ തുടങ്ങി! ഗായത്രിയുടെ കഴുത്തിൽ താലിചാർത്തിയ ശേഷം കഴിഞ്ഞ ദിവസം ഹോട്ടലിൽ എത്തിയതിന് പിന്നാലെ സംഭവിച്ചതെന്ത്? മരണം നടന്നതായി ഹോട്ടലില്‍ വിളിച്ചറിയിച്ചത് ആരാണ്? കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണ്‍ സംഭവത്തിന് പിന്നാലെ ഒളിവിലെന്ന് സൂചനകൾ..

06 MARCH 2022 12:40 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം അട്ടകുളങ്ങരയിലെ ജ്വല്ലറി ജീവനക്കാര്‍ ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയ ഗായത്രിയും മുറിയെടുക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന പ്രവീണും. നേരത്തെ വിവാഹിതനായിരുന്ന പ്രവീണ്‍ ഗായത്രിയുമായി അടുപ്പത്തിലായിരുന്നു എന്നും ഇത് കുടുംബങ്ങളില്‍ പ്രശ്‌നത്തിനും ഇടയാക്കിയിരുന്നെന്നുമാണ് സൂചന. ഗായത്രിയുമായുള്ള ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ പ്രവീണ്‍ ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രവീണിനെ സ്ഥലം മാറ്റുന്നതിലേക്ക് ഉള്‍പ്പെടെ വിഷയം നീളുകയും ചെയ്തിരുന്നു. പിറകെയാണ് മരിച്ച ഗായത്രിയെ പ്രവീണ്‍ താലിച്ചാര്‍ത്തുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത്.സംഭവത്തില്‍ വിശദമായി അന്വേഷണം നടക്കുകയാണ് എന്ന് തമ്പാനൂര്‍ സിഐ എസ് സനോജ് അറിയിച്ചു. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സംഭവം നടന്ന ഹോട്ടലിലെത്തിയിട്ടുണ്ട്. വായിൽനിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ ഹോട്ടല്‍ മുറിയില്‍ മൃതദേഹം. വിഷം കഴിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

മരിച്ച നിലയില്‍ കണ്ടെത്തിയ കാട്ടാക്കട സ്വദേശി ഗായത്രിയും ഒപ്പമുണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണ്‍ എന്ന യുവാവും തമ്മില്‍ അടുപ്പം തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. പള്ളിയില്‍ വച്ച് ഗായത്രിക്ക് പ്രവീണ്‍ മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് തമ്പാനൂര്‍ പൊലീസ്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ഇതിന് ശേഷം ഇന്നലെ പുലര്‍ച്ചെയോടെ മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം ഇവര്‍ക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ ഇവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിക്ക് ഒപ്പം ഉണ്ടായിരുന്നത് പ്രവീണ്‍ ആണെന്ന് വ്യക്തമായത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇന്നലെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (13 minutes ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (22 minutes ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (32 minutes ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (54 minutes ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (1 hour ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (1 hour ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (1 hour ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (1 hour ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (2 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (5 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (5 hours ago)

Malayali Vartha Recommends