Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ഗായത്രി വീട്ടില്‍ നിന്നുപോയത് മൂന്നു ദിവസം മുന്‍പ്....പള്ളിയില്‍ വച്ച്‌ പ്രവീണ്‍ താലികെട്ടുന്ന ചിത്രം സ്റ്റാറ്റസാക്കി ഇട്ടതോടെ ഗായത്രിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതിനൽകി....മണിക്കൂറുകള്‍ക്കകം ഗായത്രിയെ കണ്ടെത്തിയത് മരിച്ച നിലയില്‍....തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

06 MARCH 2022 08:59 PM IST
മലയാളി വാര്‍ത്ത

തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ കാട്ടാക്കട സ്വദേശി ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടില്‍ ഗായത്രി ദേവിയെയാണ് (24) ഇന്ന് പുലര്‍ച്ചെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലില്‍ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയ മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണ്‍ ഞായറാഴ്ച ഉച്ചയോടെ കൊല്ലം പരവൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രവീണ്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഗായത്രിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിനോടു പ്രവീണിന്റെ വെളിപ്പെടുത്തല്‍.

മൂന്നു ദിവസം മുന്‍പാണ് ഗായത്രി കാട്ടാക്കടയിലെ വീട്ടില്‍ നിന്നുപോയത്. ഇതിനിടെ ഒരു പള്ളിയില്‍ വച്ച്‌ പ്രവീണ്‍ താലികെട്ടുന്ന ചിത്രം ഗായത്രി സ്റ്റാറ്റസാക്കി ഇട്ടു. ഇതോടെ മകളെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം അമ്മയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. ഇതിനു മണിക്കൂറുകള്‍ക്കകമാണ് ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നഗരത്തിലെ ഒരു പ്രശസ്ത ജുവലറിയില്‍ പ്രവീണും ഗായന്ത്രിയും ഒന്നിച്ച്‌ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലായത്. എട്ട് മാസം മുന്‍പ് ഗായന്ത്രി ജോലി ഉപേക്ഷിച്ചുവെങ്കിലും ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ അത് മറച്ചു വച്ചാണ് ഗായത്രിയുമായി അടുത്തത്. എന്നാല്‍ വിവരങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് പിന്നീട് പ്രവീണിന്റെ ഭാര്യ ഗായത്രിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ജുവലറിയിലും ഇവര്‍ പരാതിയുമായി എത്തി, ഇതിനിടെ ഇയാളെ ജുവലറിയുടെ തമിഴ്നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവിടേയ്ക്ക് പോകുന്നതിന് മുന്‍പാണ് പ്രവീണ്‍ ഹോട്ടലില്‍ മുറിയെടുത്തത്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പ്രവീണ്‍ തമ്ബാനൂര്‍ അരിസ്റ്റോ ജംഗ്ഷനിലുളള ഹോട്ടലില്‍ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും ഇവിടെയെത്തി. ഇതിനു ശേഷം ഹോട്ടല്‍ ജീവനക്കാര്‍ ആരും കാണാതെ പ്രവീണ്‍ ഹോട്ടലില്‍ നിന്ന് പുറത്തുപോകുകയായിരുന്നു.ഹോട്ടലിലെ റിസപ്ഷനില്‍ വന്ന ഒരു ഫോണ്‍ കോളിലാണ് യുവതി മുറിയില്‍ മരിച്ച വിവരം ഹോട്ടല്‍ ജീവനക്കാര്‍ അറിയുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി.തുടര്‍ന്ന് പൊലീസ് യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ ഇതിനിടെ യുവാവ് പരവൂര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഗായത്രിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (4 minutes ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (10 minutes ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (14 minutes ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (21 minutes ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (26 minutes ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (58 minutes ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (1 hour ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (4 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (4 hours ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (4 hours ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (5 hours ago)

Malayali Vartha Recommends