നിറഞ്ഞ കൈയ്യടി... ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ 5 മണിക്കൂര്‍ വീട്ടുകാരെ വിറപ്പിച്ചു; രക്ഷിക്കാന്‍ ആരേയും കിട്ടാതിരുന്നതോടെ സാക്ഷാല്‍ വാവ സുരേഷ് തന്നെ രംഗത്തെത്തി; ചികിത്സ കഴിഞ്ഞ് രണ്ടാം വരവിലും വാവ സുരേഷ് പിടികൂടിയത് മൂര്‍ഖനെ; അവസാനം ജനങ്ങളുടെ വക സ്വീകരണവും

സ്വന്തം ജീവന്‍ നോക്കാതെ വാവ സുരേഷ് വീണ്ടും കളത്തിലിറങ്ങി. ഇത്തവണയും പിടികൂടിയത് മൂര്‍ഖനെ. മൂര്‍ഖന്റെ കടിയേറ്റ് അത്യാസന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. അതിനിടയ്ക്കാണ് നിയോഗം പോലെ വീണ്ടും മൂര്‍ഖനെ പിടികൂടാനായത്.
ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂറാണ്. അവസാനം അതിനെ പിടികൂടിയത് വാവ സുരേഷ് എത്തിയാണ്. പാമ്പുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് 2 ബൈക്കുകള്‍ ഉണ്ടായിരുന്നു. മുകേഷിന്റെ മകന്‍ അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് പത്തിവിടര്‍ത്തിയ പാമ്പിനെ കണ്ടത്. വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിലേക്കു കയറി.
ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാവ സുരേഷിനെ ഫോണില്‍ വിളിച്ചു. ചികിത്സ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ എത്തുമോയെന്ന് സംശയിച്ചു. എന്നാല്‍ ഉടന്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചു. അതോടെ നാട്ടുകാരും തടിച്ചുകൂടി. രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ടിന്നിലാക്കി. രണ്ടു വയസ്സുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വാവ സുരേഷിനു നാട്ടുകാര്‍ സ്വീകരണം നല്‍കി.
വൈകിട്ട് മൂന്നരയോടെ മകന്‍ അഖില്‍ ജിമ്മില്‍ പോകുവാനായി ബൈക്കിലേക്ക് കയറുമ്പോളാണ് തറയില്‍ കിടന്നിരുന്ന പാമ്പ് പത്തിവിടര്‍ത്തി കൊത്താനാഞ്ഞത്. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയാണ് കടിയേല്‍ക്കാതെ അഖില്‍ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറ് മൂടിയിരുന്ന ബൈക്കിലേക്ക് കയറി.
വീട്ടുകാരും വിവരം അറിഞ്ഞെത്തിയ അയല്‍വാസികളും പാമ്പിന് കാവലായി. ഇതിനിടെയാണ് വാവ സുരേഷിനെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചത്. വാവാ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാര്യം തടിച്ചുകൂടി. മൂന്നരയ്ക്ക് തുടങ്ങിയ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 8.30ഓടെയാണ് സുരേഷ് എത്തിയത്. അതുവരെ ജനം കൂടിയതല്ലാതെ ആരും പോയില്ല.
വാവ സുരേഷ് എത്തിയതോടെ എല്ലാവര്‍ക്കും ആവേശമായി. വലിയൊരു താരം വരുന്ന പോലെയുള്ള സ്വീകരണമാണ് നല്‍കിയത്. എന്നാല്‍ വാവ സുരേഷിന് വെറും അഞ്ച് മിനിറ്റ് നേരത്തേക്കുള്ള പണിയേ ഉണ്ടായിരുന്നുള്ളൂ.
ബൈക്ക് മൂടിയിരുന്ന കവറ് നീക്കിയതോടെ ഹാന്റിലിനടിയില്‍ ചുറ്റി കിടന്ന പാമ്പിനെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സുരേഷ് പിടികൂടി. വീട്ടുകാര്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. അതിനിടെ പിടികൂടിയ പാമ്പിനെ കാണാന്‍ നാട്ടുകാര്‍ തടിച്ചു കൂടി. നേരത്തെയുള്ള അനുഭവമുള്ളതിനാല്‍ വളരെ ശ്രദ്ധയോടെയാണ് പാമ്പിനെ സംരക്ഷിച്ചത്. പാമ്പിനെ പിടിച്ചതോടെ നാട്ടുകാര്‍ ആര്‍പ്പുവിളിയായി സന്തോഷം പങ്കുവച്ചു. അവസാനം വാവാ സുരേഷിന് നാട്ടുകാര്‍ സ്വീകരണവും നല്‍കി.
വാവ സുരേഷിനോട് പലരും വിവരങ്ങളും ആരോഗ്യവും ആരാഞ്ഞു. ആശുപത്രി വിട്ട ശേഷം ആദ്യമാണ് പുറത്തുപോയി പാമ്പിനെ പിടിക്കുന്നത്. നിങ്ങള്‍ വിളിച്ചാല്‍ ഒരിക്കലും വരാതിരിക്കാന്‍ കഴിയില്ലെന്നും വാവ സുരേഷ് പറഞ്ഞു. നീണ്ട കരഘോഷത്തോടെയാണ് ജനം വാവ സുരേഷിനെ യാത്രയാക്കിയത്.
"
https://www.facebook.com/Malayalivartha























