ഗായത്രിയുമായുള്ള ബന്ധം രഹസ്യമാക്കിവെക്കാൻ പ്രവീൺ ആഗ്രഹിച്ചു; ഭാര്യയെ ഉപേക്ഷിച്ച് ഗായത്രിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അതിന് തയ്യാറാകാതിരുന്നതോടെ വിവാഹം കഴിക്കണമെന്ന് ഗായത്രി വാശി പിടിച്ചു! 2021ൽ തിരുവനന്തപുരത്തെ പള്ളിയിൽ വെച്ച് താലി കെട്ടി!തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ വെച്ചുണ്ടായ തർക്കത്തോടെ ഗായത്രി വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.. പിന്നാലെ ആ മുറിയിൽ സംഭവിച്ചത്! പ്രവീണിന്റെ മാെഴി പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് ആ കൊലപാതകം പുറത്ത് വന്നത്. ഇപ്പോഴിതാ കേസിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത് വരുകയാണ്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ ഗായത്രി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതാണ് കാെലയ്ക്ക് കാരണമായതെന്ന് പ്രവീൺ പറഞ്ഞു. എന്നാൽ പ്രവീണിന്റെ മൊഴി തന്നെയാണോ കൊലപാതകത്തിന് കാരണമെന്നതിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രവീണിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.നഗരത്തിലെ ഒരു ജ്വല്ലറി ജീവനക്കാരിയായിരുന്നു ഗായത്രി. ഈ ജ്വല്ലറിയിലെ ഡ്രെെവറായിരുന്നു പ്രവീൺ.
ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം ഭാര്യ അറിഞ്ഞതോടെ പ്രശ്നമായി. ഗായത്രി ജ്വല്ലറിയിലെ ജോലി നിർത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതി മൂലമാണ് ഗായത്രിയെ ജോലിയിൽ നിന്നൊഴിവാക്കിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. തമിഴ്നാട്ടിലേക്ക് പോവും മുമ്പാണ് ഗായത്രിയും അരുണും കണ്ടത്. തമിഴ്നാട്ടിലേക്ക് തന്നെയും കൊണ്ടു പോവണമെന്ന് ഗായത്രി വാശി പിടിച്ചു.
ഗായത്രിയെ പറഞ്ഞ് മനസ്സിലാക്കാൻ വേണ്ടിയാണ് തമ്പാനൂരിൽ മുറിയെടുത്തത്. എന്നാൽ ഇവിടെ വെച്ച് ഇരുവരും തമ്മിൽ വഴക്കിട്ടു. ഗായത്രിയുമായുള്ള ബന്ധം രഹസ്യമാക്കി വെക്കാനാണ് പ്രവീൺ ആഗ്രഹിച്ചിരുന്നത്. ഭാര്യയെ ഉപേക്ഷിച്ച് ഗായത്രിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അതിന് തയ്യാറായില്ല. എന്നാൽ ഗായത്രി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചു.
ഒടുവിൽ 2021 ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ പള്ളിയിൽ വെച്ച് താലി കെട്ടി. ഈ ചിത്രങ്ങൾ ഇരുവരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ വെച്ചുണ്ടായ തർക്കത്തോടെ ഗായത്രി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഇതോടെ പ്രകോപിതനായ താൻ ഗായത്രിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രവീൺ പൊലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha

























