Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

മലയാളത്തിലെ പ്രമുഖ സംവിധായകന്റെ സിനിമയില്‍ പ്രമുഖ നടനൊപ്പം തിരിച്ചുവരവിനൊരുങ്ങുന്നു... തോല്‍ക്കാന്‍ ഒരുക്കമല്ല ! ദിലീപിന്റെ ഭാവി സുപ്രീം കോടതി വരെ പോയാലും താന്‍ തീരുമാനിക്കും, ഇതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവമാണ് തനിക്കുണ്ടായതെന്നു തുറന്ന് പറഞ്ഞ് അതിജീവത

07 MARCH 2022 11:05 AM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യരും പീഡനത്തിന് ഇരയായ നടിയും തമ്മില്‍ തെറ്റിയോ? നടിയുടെ ടെലിവിഷന്‍ അഭിമുഖമാണ് ഇത്തരം ഒരു സംശയത്തിന് കാരണമായിരിക്കുന്നത്. പീഡനത്തിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു അഭിമുഖം നടി നല്‍കുന്നത്.

മഞ്ജു വാര്യരുടെ പേര് ഒരിടത്ത് പോലും നടി പരാമര്‍ശിച്ചില്ല. തുടക്കത്തില്‍ നടിക്ക് പിന്തുണ നല്‍കിയ മഞ്ജു പിന്നിട് നിശബ്ദയാവുകയായിരുന്നു. ഇതിന് പിന്നില്‍ ദിലീപാണെന്ന സംശയം നടിക്കുണ്ട്.



മലയാളത്തിലെ പ്രമുഖ സംവിധായകന്റെ സിനിമയില്‍ പ്രമുഖ നടനൊപ്പം തിരിച്ചുവരവിനൊരുങ്ങുകയാണ് പീഡനത്തിന് ഇരയായ പ്രമുഖ നടി. സിനിമ ഏതാണെന്ന് പുറത്തുവിട്ടിട്ടില്ലെങ്കിലും സിനിമ ഇല്ലാതാക്കാന്‍ ദിലീപിന്റെ പോരാളികള്‍ രംഗത്തിറങ്ങി. എന്നാല്‍ ദിലീപിന്റെ വേലകള്‍ കണ്ടതായി നടിക്കാത്ത പ്രമുഖ നടന്‍ നടിയുടെ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയുന്നു.

ദിലീപില്‍ നിന്നും താന്‍ നേരിട്ട അനുഭവങ്ങളുടെ സചിത്രവിവരണമാണ് നടി നല്‍കിയത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു നടിയുടെ അഭിമുഖം.


അതികഠിനമായ ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ആക്രമണത്തിനിരയായ നടി പറഞ്ഞു.. പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്ത് അവതരിപ്പിക്കുന്ന 'വി ദി വിമണ്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്റെ പിതാവ് ജീവിച്ചിരുന്നെങ്കില്‍, തനിക്ക് അടുത്ത ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ തനിക്കിത് സംഭവിക്കുമായിരുന്നില്ല എന്ന് താന്‍ ചിന്തിക്കുമായിരുന്നെന്നും ഇതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നു എന്നും നടി പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവമാണ് തനിക്കുണ്ടായത്.

സമൂഹ മാധ്യമത്തില്‍ എന്തിനാണ് താന്‍ പോസ്റ്റിട്ടതെന്ന് നടി വ്യക്തമാക്കി.


തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് കരുതിയാണ് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്. പലപ്പോഴും എല്ലാ പോരാട്ടവും അവസാനിപ്പിക്കണമെന്ന് തോന്നിയിരുന്നു. പുറത്ത് പറയേണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു. എന്നാല്‍ ഡബ്‌ള്യൂ സി സി പോലെ ധാരാളം പേര്‍ തനിക്കൊപ്പം നിന്നു. താനിപ്പോഴും ഭയപ്പെടുകയാണ്. നീതിയ്ക്ക് വേണ്ടിയുളള പോരാട്ടം എളുപ്പമല്ല. സംഭവത്തിന് ശേഷം തനിക്ക് പലരും അവസരം നിഷേധിച്ചു. എന്നാല്‍ ഭദ്രന്‍, ആശിഖ് അബു, പൃഥിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ജയസൂര്യ എന്നിവര്‍ താന്‍ മലയാളം സിനിമയിലേക്ക് തിരിച്ചുവരണമെന്നും ആവശ്യപ്പെടുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേര് നടി പറഞ്ഞില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

സൂപ്പര്‍ താരങ്ങളുടെ നിലപാടിനെതിരെ നടി പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ പ്രസ്താവനയില്‍ എല്ലാമുണ്ടായിരുന്നു. നടിയുടെ തൊഴിലവസരം ഇല്ലാതാക്കിയതില്‍ സൂപ്പര്‍ താരങ്ങള്‍ ശ്രമിച്ചുവെന്നും സംസാരമുണ്ട്.

എന്നാല്‍ താന്‍ അപ്പോള്‍ മാനസികമായി തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ താന്‍ ചില മലയാളം കഥകള്‍ കേള്‍ക്കുകയാണെന്നും താരം വെളിപ്പെടുത്തി.ഇതാണ് പ്രമുഖ സംവിധായകന്റെ ചിത്രം.



എല്ലാം തന്റെ തെറ്റായിരുന്നെന്ന് സ്വയം പഴിക്കുമായിരുന്നുവെന്ന് നടി പറഞ്ഞു. 2020ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്. പതിനഞ്ച് ദിവസം തനിക്ക് കോടതിയില്‍ പോകേണ്ടതായി വന്നു. മാനസികാഘാതം നല്‍കിയ ദിവസങ്ങളായിരുന്നു അത്. എന്നാല്‍ അവസാന ദിവസം തനിക്ക് താന്‍ ഇരയല്ല അതിജീവിതയാണെന്ന തിരിച്ചറിവ് ഉണ്ടാവുകയായിരുന്നു. അഞ്ച് വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ധാരാളം പേര്‍ തനിക്കൊപ്പം നിന്നെങ്കിലും തന്നെ അറിയാത്ത നിരവധി പേര്‍ ചാനലുകളിലും മറ്റുമിരുന്നു തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പറയുന്നത് കണ്ടു. താന്‍ രാത്രിയില്‍ സഞ്ചരിക്കാന്‍ പാടില്ലായിരുന്നു ഇതെല്ലാം കെട്ടിച്ചമച്ചുണ്ടാക്കിയ കഥകളാണ് എന്ന് ചിലര്‍ പറഞ്ഞു. താന്‍ അത്തരമൊരു വ്യക്തിയല്ല,തന്റെ മാതാപിതാക്കള്‍ അങ്ങനെയല്ല വളര്‍ത്തിയത്. ഇതെല്ലാം വളരെയധികം തളര്‍ത്തിയെന്നും അവസാനം വരെ പോരാടുമെന്നും താരം വെളിപ്പെടുത്തി.

തോല്‍ക്കാന്‍ നടി ഒരുക്കമല്ല . ദിലീപിന്റെ ഭാവി സുപ്രീം കോടതി വരെ പോയാലും താന്‍ തീരുമാനിക്കും എന്നു തന്നെയാണ് നടിയുടെ നിലപാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (2 minutes ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (22 minutes ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (28 minutes ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (3 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (3 hours ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (4 hours ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (4 hours ago)

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (4 hours ago)

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (4 hours ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (4 hours ago)

Malayali Vartha Recommends