Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

വെള്ളറട പ്രവീണ്‍ വധക്കേസ്... രണ്ടു പ്രതികള്‍ക്കും 10 വര്‍ഷം വീതം കഠിനതടവും 3 ലക്ഷം രൂപ വീതം പിഴയും

07 MARCH 2022 10:26 AM IST
മലയാളി വാര്‍ത്ത

വെള്ളറട ആറാട്ടുകുഴി ചടയമംഗലം പുത്തന്‍ വീട്ടില്‍ സനല്‍കുമാര്‍ മകന്‍ പ്രവീണ്‍ കുമാറിനെ(27) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിനതടവും 3 ലക്ഷം രൂപാ വീതം പിഴയും ശിക്ഷ വിധിച്ചു.

തിരുവനന്തപുരം ആറാം അഡീഷണല്‍ ജഡ്ജി കെ.എന്‍.അജിത് കുമാര്‍ ആണ് പ്രതികള്‍ കുറ്റകരമായ നരഹത്യക്കുറ്റം ചെയ്തതായി കണ്ടെത്തി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കില്‍ 3 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ ഒടുക്കിയാല്‍ തുക മരണപ്പെട്ട പ്രവീണ്‍കുമാറിന്റെ ആശ്രിതര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

 



വെള്ളറട അരിവാട്ട്‌കോണം വിനീത് ഭവനില്‍ രഘു പണിക്കര്‍ മകന്‍ മില്‍മ വിജയന്‍ എന്നുവിളിക്കുന്ന വിജയന്‍(45), ആനപ്പാറ ഓടല്‍വിള എസ്.വി. ഭവനില്‍ സത്യന്‍ മകന്‍ ലൗവ്വിന്‍(38) എന്നിവരെയാണ് ശിക്ഷിച്ചത്.

ഒന്നാം പ്രതി വിജയന്റെ ഉടമസ്ഥതയിലുള്ള മണല്‍ലോറി കൊല്ലപ്പെട്ട പ്രവീണ്‍കുമാറും പ്രവീണിന്റെ അമ്മയുടെ സഹോദരന്‍ ബിനുകുമാറും ചേര്‍ന്ന് പോലീസിനെക്കൊണ്ട് പിടിപ്പിച്ച വിരോധത്തിലാണ് പ്രവീണ്‍ കുമാറിനെ ആറാട്ടുകുഴി ജംഗ്ഷനില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്.

 



2012 ജനുവരി 9 രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 9 മണിയോടുകൂടി വെള്ളറട ആറാട്ടുകുഴി ജംഗ്ഷനില്‍ പ്രവീണ്‍കുമാറും സുഹൃത്തായ വെട്ടുകത്തി മോഹനന്‍ എന്ന് വിളിക്കുന്ന മോഹനനുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന സമയത്ത് ഒരു മോട്ടോര്‍ ബൈക്കില്‍ കൃത്യ സ്ഥലത്തെത്തിയ പ്രതികള്‍
പ്രവീണിനെ ശാരീരികമായി ഉപദ്രവിച്ചു.

ഇത് തടസ്സപ്പെടുത്താന്‍ ചെന്ന പ്രവീണ്‍കുമാറിന്റെ അമ്മാവനായ ബിനുകുമാറിന്റെ ഇടതു തുടയില്‍ പ്രതി വിജയന്‍ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും രണ്ടാംപ്രതി ലൗവിന്‍ പ്രവീണിനെ പിടിച്ചു വെച്ച് കൊടുക്കുകയും ഒന്നാംപ്രതി വിജയന്‍ പ്രവീണിന്റെ ഇടതു വശം നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ച് കൃത്യത്തിനുശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പ്രവീണ്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അര്‍ദ്ധരാത്രിയോടെ മരണപ്പെടുകയായിരുന്നു.

 



കൃത്യം നടന്ന് രണ്ടു ദിവസത്തിനുശേഷം കാരക്കോണം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും പ്രതികളെയും സഞ്ചരിച്ച മോട്ടോര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട പ്രവീണ്‍കുമാറിന്റെ അമ്മാവനും കൃത്യത്തില്‍ വച്ച് പരിക്കേറ്റ കേസിലെ ഒന്നാം സാക്ഷിയുമായ ബിനുകുമാര്‍ ഉള്‍പ്പെടെ നാലു പ്രധാന പ്രോസിക്യൂഷന്‍ സാക്ഷികള്‍ വിചാരണ സമയത്ത് കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു.



23 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.43 രേഖകളും, 8 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രതികള്‍ സഞ്ചരിച്ച തൊണ്ടിമുതലായ മോട്ടോര്‍ബൈക്ക് വിചാരണ സമയത്ത് കോടതിയില്‍ ഹാജരാക്കാത്തതിന് കോടതിയില്‍ നിന്നും ജാമ്യത്തില്‍ കൊണ്ടുപോയ ജാമ്യകാര്‍ക്ക് 10000 രൂപ കോടതി പിഴയിട്ടു.



രണ്ടാം പ്രതി ലൗവ്വിന്റെ മാതാവ് വസുമതിയെ പ്രതിഭാഗം സാക്ഷിയായി കോടതിയില്‍ വിസ്തരിച്ചിരുന്നു. 10 രേഖകളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (1 minute ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (21 minutes ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (27 minutes ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (3 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (3 hours ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (4 hours ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (4 hours ago)

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (4 hours ago)

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (4 hours ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (4 hours ago)

Malayali Vartha Recommends