കോവിഡിന്റെ ദുരിതത്തില്‍ നിന്നും കരകയറുന്നതിനിടെ വരുന്നു 48 മണിക്കൂര്‍ നീളുന്ന പൊതുപണിമുടക്ക്...

കോവിഡിന്റെ ദുരിതത്തില്‍ നിന്നും കരകയറുന്നതിനിടെ രണ്ടു ദിവസം നീളുന്ന പൊതുപണിമുടക്ക് വരുന്നു. മാര്‍ച്ച് 28, 29 തീയതികളാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദിയുടെ ആഹ്വാനപ്രകാരം പണിമുടക്ക്. സംയുക്ത കിസാന്‍മോര്‍ച്ച പണിമുടക്കിനു പിന്തുണ നല്‍കുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 23, 24 തീയതികള്‍ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന പണിമുടക്കാണ് പിന്നീട് ഈ മാസം 28, 29 തീയതികളിലേക്കു മാറ്റിയത്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദിയാണ് 48 മണിക്കൂര്‍ പൊതു പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ കണക്കിലെടുത്താണ് ഫെബ്രുവരിയില്‍ നിന്നു മാര്‍ച്ചിലേക്കു സമരം മാറ്റിയത്. മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നതും സമരം മാറ്റാന്‍ കാരണമായി.
വ്യവസായ, വ്യാപാര, ഗതാഗത, സര്‍വീസ് മേഖലകളെ സമരം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
"
https://www.facebook.com/Malayalivartha























