മുകേഷിന്റെ വീട്ടിലെ പാമ്പിനെ പൊക്കി മിഷന്‍ വാവ വീണ്ടും,ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂര്‍

അഞ്ചു മണിക്കൂര്‍ ഒരു വീടിനെയും നാടിനെയും വിറപ്പിച്ച മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ വാവ സുരേഷ് വീണ്ടും. ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂര്‍. അവസാനം പതിവ് പോലെ അതിനെ പിടികൂടിയത് വാവ സുരേഷ്. പാമ്പുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് 2 ബൈക്കുകള്‍ ഉണ്ടായിരുന്നു. മുകേഷിന്റെ മകന്‍ അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് പത്തിവിടര്‍ത്തിയ പാമ്പിനെ കണ്ടത്. വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിലേക്കു കയറി.
ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാവ സുരേഷിനെ ഫോണില്‍ വിളിച്ചു. ഉടന്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചു. അതോടെ നാട്ടുകാരും തടിച്ചുകൂടി. രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ടിന്നിലാക്കി. രണ്ടു വയസ്സുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വാവ സുരേഷിനു നാട്ടുകാര്‍ സ്വീകരണം നല്‍കി. ബൈക്കിനുള്ളിലൊളിച്ച മൂര്‍ഖനെയുംകാത്ത് അഞ്ചുമണിക്കൂര്‍. അവസാനം വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി. ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു. ചാരുംമൂട് പേരൂര്‍കാരാണ്മയില്‍ മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് രണ്ടു ബൈക്കുകളായിരുന്നു ഉണ്ടായിരുന്നത്. മകന്‍ അഖില്‍ ജിമ്മില്‍ പോകാനായി വൈകീട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് തറയില്‍ക്കിടന്ന മൂര്‍ഖന്‍ പത്തിവിടര്‍ത്തി കൊത്താനടുത്തത്. വണ്ടിയില്‍നിന്നു ചാടിയിറങ്ങിയാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറിട്ടുമൂടിയിരുന്ന ബൈക്കിലേക്കു കയറി. വാവ സുരേഷിനെ ഫോണില്‍വിളിച്ചു വിവരമറിയിച്ചു. വാവ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാരും തടിച്ചുകൂടി. രാത്രി എട്ടരയോടെയാണു സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവര്‍ നീക്കിയതോടെ ഹാന്‍ഡിലിനടിയില്‍ ചുറ്റിക്കിടന്ന പാമ്പിനെ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ വാവ സുരേഷ് പിടികൂടി വീട്ടുകാര്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. വാവ സുരേഷിനു നാട്ടുകാര്‍ സ്വീകരണംനല്‍കി. നിരവധി പേരുടെ പ്രാര്‍ഥനകളുടെ ഫലമായി വാവ സുരേഷ് ഒടുവില്‍ പതിയെ ജീവിതത്തിലേക്ക് തിരികെ വന്നത്.
മരണത്തിന്റെ വക്കില്‍ നിന്നു വാവ സുരേഷിനെ ജീവിതത്തിലേക്കു കൈപിടിച്ചതില്‍ നിര്‍ണായകമായത് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ പരിചരണം. അനസ്തീസിയ വിഭാഗത്തിനു കീഴിലാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്. അതീവ ഗുരുതരനിലയില്‍ എത്തുന്ന നൂറു കണക്കിനു രോഗികളാണ് ഓരോ ആഴ്ചയും ഇവിടെ നിന്നു ജീവിതത്തിലേക്കു തിരിച്ചുവരുന്നത്. 75 മണിക്കൂറാണ് സുരേഷ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ കഴിഞ്ഞത്. മരണം വരെ പാമ്പുപിടിത്തം തുടരും. കൂടുതല്‍ ശ്രദ്ധിക്കണമെന്നു സ്‌നേഹിക്കുന്നവര്‍ പറയുന്നു. അവരെയെല്ലാം നന്ദിയോടെ ഓര്‍ക്കുന്നു എന്ന് പറഞ്ഞ വാവ പാമ്പ് പിടിത്തം തുടരുകയാണ്.
അശാസ്ത്രീയമായി, സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പാമ്പുകളെ പിടികൂടുന്നു എന്നതാണു വാവ സുരേഷിനെതിരെയുള്ള പ്രധാന വിമര്‍ശനം. വനംവകുപ്പ് പരിശീലനം നല്‍കിയ പാമ്പുപിടിത്തക്കാര്‍ പാമ്പിനെ വേദനിപ്പിക്കാതെ പിടിക്കുമ്പോള്‍ സുരേഷ് പ്രാകൃത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. ഇതു പാമ്പുകളുടെ ജീവനെ ബാധിക്കും. അവയെ ജനക്കൂട്ടത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതായും സുരേഷിനെതിരെ വിമര്‍ശനമുണ്ട്. അതേസമയം, വിളിച്ചാലുടന്‍ ഓടിയെത്തുമെന്നും എത്ര ദുര്‍ഘടമായ സ്ഥലത്തുനിന്നായാലും പാമ്പുകളെ പിടികൂടുമെന്നും സുരേഷിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























