പി.സി.ജോര്‍ജിനെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് സ്പീക്കര്‍

കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ കേരള കോണ്‍ഗ്രസ്-എം നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ വിധിച്ചു. പരാതി നിലനില്‍ക്കില്ലെന്നും തള്ളണമെന്നുമുള്ള ജോര്‍ജിന്റെ വാദം സ്പീക്കര്‍ അംഗീകരിച്ചില്ല. ജോര്‍ജ് ഉന്നയിച്ച തടസവാദങ്ങള്‍ എല്ലാം തള്ളിയാണ് പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍ അറിയിച്ചത്. ഇരു വിഭാഗങ്ങളുടെയും അഭിപ്രായം തേടിയ ശേഷമാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ വിധി പ്രഖ്യാപിച്ചത്.
പരാതിയിന്മേല്‍ ജോര്‍ജിനു പറയാനുള്ള കാര്യങ്ങള്‍ 23നു വൈകുന്നേരം നാലിനു മുന്‍പു സ്പീക്കറെ അറിയിക്കാം. പരാതിക്കാരനായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ വാദങ്ങള്‍ 26നു അറിയിക്കണമെന്നും സ്പീക്കര്‍ അറിയിച്ചു. സ്പീക്കറുടെ വിധിയോടെ പരാതിയില്‍ ജോര്‍ജിനെതിരേ നടപടി തുടരുമെന്ന് ഉറപ്പായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























