എടിഎം കാര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍ കോലഴിയില്‍ എടിഎം കയര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമം. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വണ്ണം കുറഞ്ഞ കയര്‍ ഉപയോഗിച്ച് എടിഎം കെട്ടിയശേഷം കാറുമായി ബന്ധിപ്പിച്ച് വലിച്ചു കൊണ്ടു പോകാനായിരുന്നു ശ്രമം. എന്നാല്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തന്നെ കയര്‍ പൊട്ടിപോയി. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ടാറ്റ സഫാരിയെന്ന വാഹനമാണ് ഇതിനായി ഉപയോഗിച്ചതെന്ന് വ്യക്തമായി. സംഭവം നടത്തിയവര്‍ സിസിടിവില്‍ പതിഞ്ഞെങ്കിലും ഹെല്‍മറ്റും തുണിയും ഉപയോഗിച്ച് മുഖം മറച്ച നിലയിലായിരുന്നു. എടിഎമ്മിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. സിനിമകളിലും മറ്റും കാണുന്നതു പോലെ ആരെങ്കിലും ചെയ്തതാകാനാണ് സാധ്യതയെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ വെളിയന്നൂരിലെ സ്‌റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറില്‍ നിന്ന് 26 ലക്ഷം രൂപ മോഷണം പോയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























