വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു! ബന്ധുക്കളുടെ പിഴവാണെന്ന് പൊലീസ്, ആക്സിഡന്റ് സംഭവിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒന്നുമറിയാതെ നേമം പൊലീസ്, മെഡിക്കൽ കോളേജിലെ വീഴ്ച അന്വേഷിക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാഹന അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്കരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ലാല്‍മോഹന്റെ മൃതദേഹത്തിന് പകരം നരുവാമൂട് സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കാര ചടങ്ങുകൾ നിർവ്വഹിച്ചത്. അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ലാല്‍മോഹന്‍ ഇന്നാണ് മരിച്ചത്. ബന്ധുക്കള്‍ക്ക് സംഭവിച്ച പിഴവാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് വാഹന അപകടങ്ങള്‍ ഉണ്ടാകുന്നത്. നേമത്ത് വെച്ച് ഓട്ടോ ഡ്രൈവറായ ബാബുവിന് രാവിലെ വാഹന അപകടത്തില്‍ പരിക്കേറ്റു. അന്നേ ദിവസം വൈകുന്നേരം മേട്ടുക്കടയില്‍ വച്ച് ലാല്‍മോഹനും വാഹന അപകതടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ടുനിന്നവരാണ് രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിലെത്തിച്ചത്.
അജ്ഞാതരായ രണ്ടുപേരെയും ഐസിയുവിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം ലാല്‍കൃഷ്ണയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിലെത്തി. ചികിത്സയിലുള്ള ബാബുവിനെ ലാല്‍കൃഷ്ണയാണെന്ന് തെററിദ്ധരിച്ച ബന്ധുക്കള്‍ ഇക്കാര്യം ഡോക്ടറോട് പറയുകയും ചെയ്തു. ലാല്‍ അടുത്ത ദിവസം മരിച്ചു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞ സാഹര്യത്തില്‍ മലയിന്‍കീഴ് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടം നടത്തി.
ലാലാണെന്ന് കരുതി ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. മൂന്നു ദിവസമായിട്ടും ബാബുവിനെ കാണത്തതിനാല്‍ ബന്ധുക്കള്‍ നേമം പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവിലാണ് അപകടത്തില്‍ പരിക്കേറ്റ മരിച്ച ബാബുവിനെ മലയിന്‍കീഴുകാര്‍ കൊണ്ടുപോയ സംസ്കരിച്ചതായി പൊലീസ് അറിയുന്നത്.
രണ്ട് പേരുടേയും ബന്ധുക്കളെ നേമം പൊലീസ് മോര്‍ച്ചറിയിലേക്ക് വിളിപ്പിച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മറ്റൊരു അജ്ഞാത മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തില്‍ രണ്ടുകൂട്ടരും പരിശോധിച്ചു. അപ്പോഴാണ് മോര്‍ച്ചറിയില്‍ ഇപ്പോഴുമുള്ളത് ലാല്‍കൃഷ്ണയുടെ മൃതദേഹമാണെന്ന കാര്യം മനസിലായത്.
ബന്ധുക്കള്‍ പരിക്കേറ്റവരെ തിരിച്ചറിയുന്നതിലുണ്ടായ പിഴവാണ് വിവാദങ്ങള്‍ക്കിയായതെന്നും പൊലീസ് പറഞ്ഞു. ലാല്‍കൃഷ്ണയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വീണ്ടും സംസ്കരിക്കേണ്ടിവരും. അതേ സമയം ഒരു അപകടമുണ്ടായി മൂന്നു ദിവസം കഴിഞ്ഞിട്ടും ഇക്കാര്യം നേമം പൊലീസ് അറിഞ്ഞില്ല എന്നതാണ് മറ്റൊരു കാര്യം. മെഡിക്കല്‍ കോളജിലെ വീഴ്ചയും പൊലീസ് അന്വേഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha