കെഎസ്‌ആര്‍ടിസിയ്ക്ക് ഇത് ഇരുട്ടടി! ഡീസല്‍ വിലവര്‍ദ്ധനവ് കെഎസ്‌ആര്‍ടിസിയ്ക്ക് താങ്ങാന്‍ കഴിയില്ലെന്ന് മന്ത്രി ആന്റണി രാജു

കെഎസ്‌ആര്‍ടിസിയ്ക്കുളള ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച പൊതുമേഖല എണ്ണകമ്പനികൾക്കെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്‌ആര്‍ടിസിയ്ക്ക് ഇത് ഇരുട്ടടിയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
21 രൂപ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചതോടെ ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് 126 രൂപ കെഎസ്‌ആര്‍ടിസി നല്‍കേണ്ടതായി വരും. ഒരു മാസത്തില്‍ 25 കോടിയോളം രൂപയുടെ അധിക ബാധ്യത കെഎസ്‌ആര്‍ടിസിക്ക് വരും .
50000 ലിറ്റര്‍ ഡീസലിലധികം ഉപയോഗിക്കുന്ന വന്‍കിട ഉപഭോക്താക്കള്‍ക്കാണ് ഒറ്റയടിക്ക് വന്‍വില വര്‍ദ്ധനവ് പൊതുമേഖലാസ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചത്.ലിറ്ററിന് 21.10 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയത്. ഇതോടെ റീട്ടെയില്‍ വിലയുമായി 27.88 രൂപയുടെ വ്യത്യാസമണ് നിലവിലുള്ളത് പ്രതിദിനം കെഎസ്‌ആര്‍ടിസിക്ക് 75 ലക്ഷം മുതല്‍ 83 ലക്ഷം രൂപയുടെ അധിക ബാധ്യതയും ഒരു മാസം 22 മുതല്‍ 25 കോടി രൂപയുടെ അധികബാധ്യതയുമാണ് ഉണ്ടാകുന്നത്.
നിലവില്‍ ദിവസേന കെഎസ്‌ആര്‍ടിസി 12 ലക്ഷത്തോളം കിലോ മീറ്ററോളമാണ് സര്‍വ്വീസ് നടത്തുന്നത്. ഇതിനായി 270 മുതല്‍ 300 കിലോ ലിറ്റര്‍ വരെയുള്ള ഡീസലാണ് ഉപയോഗിച്ച് വരുന്നത്. ശമ്പളം ഉള്‍പ്പെടെയുള്ളവ നല്‍കുന്നതിന് കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്‌ആര്‍ടിസിക്ക് നിലവിലെ വില വര്‍ദ്ധനവ് കൂടുതല്‍ ഭാരമാണ് ഉണ്ടാക്കുക.ഇരുട്ടടി എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു വിലവര്‍ദ്ധനിവിനോട് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha