ഗുണ്ടായിസവുമായി എസ്.എഫ്.ഐ മുന്നോട്ടുപോകുകയാണെങ്കില്‍ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും; എസ്.എഫ്.ഐയുടെ ഗുണ്ടായിസം കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വലിയ വെല്ലുവിളിയായി ഉയരുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകാരന്

എസ്.എഫ്.ഐയുടെ ഗുണ്ടായിസം കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വലിയ വെല്ലുവിളിയായി ഉയരുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകാരന്. ഗുണ്ടായിസവുമായി എസ്.എഫ്.ഐ മുന്നോട്ടുപോകുകയാണെങ്കില്‍ അത് ആത്മരക്ഷാര്‍ഥം സംഘടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. ഇതു വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് എസ്.എഫ്.ഐയും സി.പി.എമ്മിനെയും ഓര്മിപ്പിക്കുയാണെന്നും ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനത്തില്‍ കെ. സുധാകരന് പറഞ്ഞു.
തിരുവനന്തപുരം ലോകോളജില്‍ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് സപ്നയെ വലിച്ചിഴച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തു. വസ്ത്രാക്ഷേപം നടത്താനും ശ്രമിച്ചു. പൊലീസ് നോക്കി നില്‍ക്കുകയാണ് ചെയ്തത്. ഇടുക്കിയിലെ ധീരജിെന്റ രക്തസാക്ഷിത്വത്തില്‍ ഉത്തരവാദി എസ്.എഫ്.ഐയാണ്. സന്ദര്‍ഭം ഉണ്ടാക്കിയത് അവരാണ്. അതുകൊണ്ടാണ് കേസില്‍പ്പെട്ട കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയാറായത്.
https://www.facebook.com/Malayalivartha