കെഎസ്ആര്‍ടിസിയ്ക്ക് കനത്ത പ്രഹരം.... എണ്ണ കമ്പനികള്‍ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വില ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് 21.10 രൂപ.... അന്യായ വില വര്‍ദ്ധനവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

കെഎസ്ആര്‍ടിസിയ്ക്ക് കനത്ത പ്രഹരം.... എണ്ണ കമ്പനികള്‍ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വില ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് 21.10 രൂപ.... അന്യായ വില വര്‍ദ്ധനവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി
ഫെബ്രുവരി 17ന് 6.78 രൂപ കൂട്ടിയിരുന്നു. ആകെ വര്‍ദ്ധനവ് 27.88 രൂപയായി. എണ്ണ കമ്പനിയുടെ ഈ ഇരുട്ടടി ഏറ്റവും കൂടുതല്‍ ബാധിക്കുക കെ.എസ്.ആര്‍.ടി.സിയെയാണ് ആണ്. അന്യായ വില വര്‍ദ്ധനവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നാണ് പ്രധാനമായും കെ.എസ്.ആര്‍.ടി.സി ഡീസല്‍ വാങ്ങുന്നത്. ഫെബ്രുവരിയിലെ വര്‍ദ്ധനവോടെ കെ.എസ്.ആര്‍.ടി.സി ബള്‍ക്ക് പര്‍ച്ചേസിംഗ് അവസാനിപ്പിച്ച് സ്വകാര്യ പമ്പുകളില്‍ നിന്നുള്‍പ്പെടെ ബസുകളില്‍ ഡീസല്‍ നിറച്ചു തുടങ്ങിയിരുന്നു.
ഇപ്പോഴത്തെ വില വര്‍ദ്ധനവോടെ വന്‍കിട ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ ഡീസലിന് 121.36 രൂപ നല്‍കേണ്ടി വരും.
ഇത് പ്രകാരം ഡീസല്‍ വാങ്ങിയാല്‍ പ്രതിദിനം 75 ലക്ഷം മുതല്‍ 84 ലക്ഷം രൂപ വരെ അധികമായി കെ.എസ്.ആര്‍.ടി.സി കണ്ടെത്തണം. ഇപ്പോള്‍ ഡീസല്‍ റിട്ടെയില്‍ വില (തിരുവനന്തപുരം) 93.47 രൂപ / ലിറ്റര്‍ ബള്‍ക്ക് പര്‍ച്ചേസ് വില 121.36 രൂപ / ലിറ്റര്‍
റീട്ടെയില്‍ എണ്ണ വില വര്‍ദ്ധിപ്പിക്കാതെയാണ് എണ്ണ കമ്പനികള്‍ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള വില കൂട്ടുന്നത്. ചില്ലറ വിലയും ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്നതിന്റെ സൂചനയാണിത്.
"
https://www.facebook.com/Malayalivartha