അന്വേഷണം കടുപ്പിക്കുന്നു... പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിലെ മൂന്നാം പ്രതി അഞ്ജലി റീമദേവിനെതിരെ അന്വേഷണം കടുപ്പിക്കുന്നു; ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അഞ്ജലി കോടതി മുന്‍പാകെ ഹാജരായത്

ആഴ്ചകള്‍ നീണ്ട ആകാംക്ഷകള്‍ക്ക് ശേഷം അഞ്ജലി റീമദേവ് എറണാകുളം പോക്‌സോ കോടതി മുന്‍പാകെ ഇന്നലെ കീഴടങ്ങി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി. പ്രതിയുടെ പാസ്‌പോര്‍ട്ട് കോടതി കണ്ടുകെട്ടി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അഞ്ജലി കോടതി മുന്‍പാകെ ജാമ്യക്കാര്‍ക്കൊപ്പം ഇന്നലെ ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ നേരിട്ടു ഹാജരാകണമെന്ന വ്യവസ്ഥയിലാണു ജാമ്യം അനുവദിച്ചത്.
അഞ്ജലിയുടെ വരവ് തന്നെ എക്‌സിക്യൂട്ടീവ് ലുക്കിലായിരുന്നു. അഞ്ജലിയെ കാത്ത് നിന്ന മാധ്യമങ്ങളുടെ മുമ്പില്‍ ഒട്ടും കുലുങ്ങാതെയാണ് കോടതിയില്‍ എത്തിയത്. കേസിലെ ഒന്നാം പ്രതി റോയ് ജെ.വയലാറ്റിനെ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതി സൈജു എം.തങ്കച്ചന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
പ്രതിയുടെ പാസ്‌പോര്‍ട്ട് കോടതി കണ്ടുകെട്ടി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അഞ്ജലി കോടതി മുന്‍പാകെ ജാമ്യക്കാര്‍ക്കൊപ്പം ഇന്നലെ ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ നേരിട്ടു ഹാജരാകണമെന്ന വ്യവസ്ഥയിലാണു അഞ്ജലിക്ക് ജാമ്യം അനുവദിച്ചത്.
ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസില്‍ സത്യം തെളിയുമെന്നും ചോദ്യംചെയ്യലിന് ഹാജരാകുമെന്നും പ്രതി അഞ്ജലി റീമാദേവ് വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിലെ പോക്‌സോ കോടതിയില്‍ ഹാജരായതിന് പിന്നാലെയായിരുന്നു അഞ്ജലിയുടെ പ്രതികരണം. കോടതിയിലെത്തിയ അഞ്ജലിക്ക് അന്വേഷണസംഘം ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസും നല്‍കി.
എന്നായാലും സത്യം തെളിയും. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാകില്ല. പോലീസിന്റെ ചോദ്യംചെയ്യലുമായി സഹകരിക്കാതിരിക്കില്ല. ഇന്നോ നാളെയോ ചോദ്യംചെയ്യലിന് ഹാജരാകും എന്നും അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞു.
നമ്പര്‍ 18 പോക്‌സോ കേസിലെ മൂന്നാംപ്രതിയായ അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായാണ് ബുധനാഴ്ച പോക്‌സോ കോടതിയില്‍ ഹാജരായത്. അതേസമയം, ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത് കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നോട്ടീസ് പതിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനിടെയാണ് അഞ്ജലി കോടതിയിലെത്തിയത്.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവര്‍ക്കെതിരെ പോക്‌സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്.
അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്താന്‍ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികള്‍ക്ക് ഒത്താശ ചെയ്‌തെന്നാണ് കേസ്. എന്നാല്‍ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.
ഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയിരുന്നു. ചില രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാന്‍ തന്റെ പേര് മനപൂര്‍വം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.
കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. തുടര്‍ന്നാണ് അപ്രതീക്ഷിതമായി ഇന്നലെ അഞ്ജലി എത്തിയത്.
"
https://www.facebook.com/Malayalivartha