ചടയമംഗലത്ത് ഇരുപതുകാരി തൂങ്ങി മരിച്ചനിലയില്‍, മൃതദേഹം കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയില്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചടയമംഗലത്ത് ഇരുപതുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്.വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ബിസ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ബിസ്മിയും ഭര്‍ത്താവായ ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം.
പോരേടത്ത് ഹോട്ടല്‍ നടത്തുകയാണ് ആലിഫ്ഖാന്‍. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതയായത്. പുനലൂര്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ചടയമംഗലം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha