എഎ റഹീമിനെ കളിയാക്കി വിനു വി ജോണിന്റെ 'ലുട്ടാപ്പിക്കഥ' ട്വീറ്റ്; രാജ്യസഭ തിരഞ്ഞെടുപ്പും സ്ഥാനാര്‍ഥിത്വവും വിവാദങ്ങളും ആളിക്കത്തുകയാണ് കേരളത്തില്‍, പുറത്ത് ചാടിയത് കുശുമ്പോ? സോഷ്യല്‍ മീഡിയ അഭിഷേകം

രാജ്യസഭ തിരഞ്ഞെടുപ്പും സ്ഥാനാര്‍ഥിത്വവും വിവാദങ്ങളും ആളിക്കത്തുകയാണ് കേരളത്തില്‍. സി പി ഐ എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എഎ റഹീമിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ പങ്കുവെച്ച ട്വീറ്റ് ചര്‍ച്ചയാകുന്നു. ബാലരമയിലെ മായാവി എന്ന ചിത്രകഥയിലെ ലുട്ടാപ്പി എന്ന കഥാപാത്രത്തിന്റെ കഥയുള്ള താളുകളാണ് വിനു വി ജോണ്‍ പങ്കുവെച്ചത്. ബാലരമ പുതിയ ലക്കം വായിച്ചു എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞത്.
റഹീമിനെ സൈബര്‍ ഇടത്തില്‍ രാഷ്ട്രീയ എതിരാളികള്‍ ലുട്ടാപ്പി എന്നാണ് വിശേഷിപ്പിക്കുന്നത്.രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ അണികള്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തുന്നത് ശരിയല്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഇതുതന്നെയാണ് വിനു വി ജോണും ഇപ്പോള്‍ ചെയ്തിരിക്കുന്നത് എന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം. റഹീമിന്റെ ചിത്രം ഉപയോഗിച്ചിട്ടില്ല എന്ന് മാത്രം. വിനുവിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. മുന്‍ മാധ്യമപ്രവര്‍ത്തകന്‍കൂടിയായ റഹീമിന് നല്ല പദവി കിട്ടുന്നതില്‍ ഒരു സാധാരണ മാധ്യമപ്രവര്‍ത്തകന്റെ കുശുമ്പ് എന്ന് പ്രതികരിക്കുന്നവരാണ് കൂടുതലും. നിലവാരം കുറഞ്ഞ പ്രതികരണമായിപ്പോയി എന്ന് ഉപദേശിക്കുന്നവരുമുണ്ട്.
കൂടുതല്‍ കമന്റുകളിലും തെറി അഭിഷേകമാണ്. തീര്‍ന്നില്ല കോണ്‍ഗ്രസിനുമുണ്ട് തലവേദന. സംസ്ഥാനത്ത് ഒഴുവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുന്നവരില്‍ ശ്രീനിവാസന്‍ കൃഷ്ണന്റെ പേരിന് മുന്‍തൂക്കം വന്നതോടെ പൊട്ടിത്തെറി തുടങ്ങി. പ്രിയങ്കയുടെ വിശ്വസ്ഥന്‍. പ്രിയങ്കയുടെ ഭര്‍ത്താവ് വാന്ദ്രയുടെ ബിസിനസ്സിലെല്ലാം പങ്കാളി. വിവാദത്തില്‍ പെട്ടതും അല്ലാത്തതുമായ കമ്പനികളിലൊക്കെ വാന്ദ്രക്കും പ്രിയങ്കയ്ക്കും ഒപ്പം ഡയറക്ടറും ആയി. ഏവിയേഷന്‍ ചാര്‍ട്ടര്‍ സ്ഥാപനമായ ബ്ലൂ ബ്രീസ് ട്രേഡിങ്ങില്‍ ഡയറക്ടറായിരുന്നു. ഈ സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടര്‍മാര്‍ റോബര്‍ട്ട് വാദ്രയും പ്രിയങ്ക വാദ്രയും ആയിരുന്നു. എന്നാല്‍ അധികം താമസിയാതെ പ്രിയങ്ക ഡയറക്ടര്‍ സ്ഥാനത്തുനിന്നും രാജിവെച്ചു, ശ്രീനിവാസന്‍ കൃഷ്ണന്‍ ്പകരം വദ്രയുടെ വിവാദ സ്ഥാപനത്തില്‍ ഡയറക്ടറായി.
കൊച്ചി പനമ്പിളി നഗറില്‍ താമസിക്കുന്ന ശ്രീനിവാസന്‍ നിലവില്‍ കൊച്ചി ആസ്ഥാനമായ മാന്‍ പവര്‍ സ്ഥാപനം അശ്വിന്‍ എന്റര്‍്രൈപസസിന്റേയും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ശ്രീജോ റിയല്‍റ്റേഴ്സിന്റെയും ഡയറക്ടര്‍. വാദ്രയുടെ ഗല്‍ഫിലെ ബിസിനസ്സുകളുടെ ഇടനിലയും ശ്രീനിവാസനായിരുന്നു. മലയാളിയായ ഗള്‍ഫിലെ വിവാദ വ്യവസായി കള്ളു തമ്പി എന്ന സി സി തമ്പിയായിരുന്നു കൂട്ടാളി. 288 കോടി രൂപയുടെ ഫെമ ലംഘനങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി കേസുകളില്‍ കുടുങ്ങിയ ആളാണ് തമ്പി. എഐസിസി സെക്രട്ടറിയായി ശ്രീനിവാസന്‍ കൃഷ്ണനെ നിയോഗിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആരാണീ ശ്രീനിവാസന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു.എന്നൊക്കെ സുധീരന്‍ ചോദിച്ചു.പിന്‍വാതിലില്‍ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു എ്ന്ന് രാഹുല്‍ ഗാന്ധിയോട് നേരിട്ട് പറയുകയും ചെയ്തു.
ഫലമൊന്നും ഉണ്ടായില്ല, തെലുങ്കാനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ശ്രീനിവാസന്‍ മാറി. ഇപ്പോള്‍ മുന്‍ വാതലിലൂടെ രാജ്യസഭയിലേക്കും എത്തുകയാണ് റോബര്‍ട്ട് വദ്രയുടെ ബിസിനസ് പങ്കാളി. തീര്‍ന്നില്ല സ്ഥാനാര്‍ഥിത്വത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ കേരള ജനസംഖ്യയില്‍ പന്ത്രണ്ട് ശതമാനത്തിലധികം വരുന്ന പട്ടിക വിഭാഗങ്ങളെയും ഏതാണ്ട് അതിനടുത്തു വരുന്ന പരിവര്‍ത്തിത ക്രൈസ്തവരെയും ഒരു പൗരസമൂഹമായി പരിഗണിക്കാതിരിക്കുന്നത് രാഷ്ട്രീയ അനൗചിത്യമാണ് എന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്ന് കഴിഞ്ഞു.
https://www.facebook.com/Malayalivartha