പീഡനം പുറത്ത് പറയാതിരിക്കാന്‍ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തു, പെണ്‍കുട്ടിയുടെ സഹോദരനോട് തെളിവ് നശിപ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രതി, അന്ധവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍, സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റും ഇടപെട്ടെന്ന് ആരോപണം...!

ഇടുക്കി കുടയത്തൂര്‍ അന്ധവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. കാഞ്ഞാര്‍ സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. സംഭവം പുറത്ത് വരാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പണം കൊടുത്തിരുന്നു.
പീഡനത്തിന് ഇരയായതിന്റെ തെളിവ് നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ സഹോദരനോട് പ്രതി ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്താല്‍ കുടുംബത്തിന് പണം നല്‍കാമെന്ന് പ്രതി വാഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പും പുറത്ത് വന്നിട്ടുണ്ട്. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അതേസമയം,കേസ് പുറത്തറിയിക്കരുതെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്ററും പെണ്‍കുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റും ഇടപെട്ടുവെന്നാണ് ആരോപണം. ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് അംഗങ്ങള്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒടുവില്‍ പ്രതിയുടെ അറസ്റ്റ് ഉണ്ടായത്.
https://www.facebook.com/Malayalivartha