കൗൺസിലിംഗിനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതോടെ വൈദികന്റെ കൺട്രോൾപോയി; പത്തനംതിട്ടയിൽ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ

പെൺകുട്ടികൾ എവിടെയും സുരക്ഷിതരല്ല. ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവമാണ് പുറത്ത് വരുന്നത്. പത്തനംതിട്ടയിൽ പോക്സോ കേസിൽ വൈദികൻ അറസ്റ്റിലായതോടെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. പത്തനംതിട്ട കൂടലിൽ ഓർത്തഡോക്സ് പള്ളി വികാരി പോണ്ട്സൺ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. പെൺകുട്ടിയുടെ അദ്ധ്യാപികയാണ് പരാതി നൽകിയത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്ന് പത്തനംതിട്ട വനിതാ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 17 വയസായ പെൺകുട്ടിയോടാണ് വൈദികൻ അതിക്രമം കാട്ടിയത്.
https://www.facebook.com/Malayalivartha