ദിലീപിന്റെ അഭിഭാഷകർക്കെതിരായ നടിയുടെ പരാതിയിൽ തെറ്റുകളുണ്ട്; പിഴവുകൾ തിരുത്തി നൽകാതെ നടിയുടെ പരാതി പരിഗണിക്കാനാവില്ല; അഭിഭാഷകർക്കെതിരെ പരാതി നൽകുമ്പോള്‍ പരാതിയുടെ 30 കോപ്പികള്‍ നല്‍കണം; ഒപ്പം 2500 രൂപായി ഫീസായി അടക്കുകയും വേണം; ഇത് രണ്ടും നടിയുടെ പരാതിയില്‍ ഇല്ല; ബാർ കൗൺസിലിന്റെ ശാഠ്യം

കഴിഞ്ഞദിവസം ദിലീപിനെ അഭിഭാഷകർക്കെതിരെ ആക്രമിക്കപ്പെട്ട അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ അഭിഭാഷകരുടെ മറുപടി പുറത്തുവന്നിരിക്കുകയാണ്. ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ നടിയുടെ പരാതിയിൽ തെറ്റുകളുണ്ടെന്ന് ബാർ കൗൺസിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു .
പരാതി തിരുത്തി നൽകണമെന്ന് നടിയോട് ബാർ കൗൺസിൽ ആവശ്യപ്പെടുകയും ചെയ്തു . ബാർ കൗൺസിലിന്‍റെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് പരാതി നൽകണമെന്നാണ് മറുപടി പറഞ്ഞിരിക്കുന്നത്. പിഴവുകൾ തിരുത്തി നൽകാതെ നടിയുടെ പരാതി പരിഗണിക്കാനാവില്ലെന്ന് ബാർ കൗൺസിൽ വ്യക്തമാക്കുകയും ചെയ്തു.
അഭിഭാഷകർക്കെതിരെ പരാതി നൽകുമ്പോള്‍ പരാതിയുടെ 30 കോപ്പികള്‍ നല്‍കണം ഒപ്പം 2500 രൂപായി ഫീസായി അടക്കുകയും വേണമെന്ന സ്ഥിതിയാണ് . ഇത് രണ്ടും നടിയുടെ പരാതിയില്‍ ഇല്ലെന്ന് , ബാർ കൗൺസിൽ ചെയര്‍മാന്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെയായിരുന്നു ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ പരാതിയുമായി നടി ബാർ കൗൺസിലിലെത്തിയത്. ഫിലിപ്പ് പി.വർഗീസ്, അഡ്വ ബി രാമൻ പിള്ള, സുജേഷ് മേനോൻ തുടങ്ങിയ അഭിഭാഷകർക്കെതിരെയാണ് പരാതി കൊടുത്തത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും അഭിഭാഷകര്‍ കൂട്ടുനിന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിലെ പിഴവുകൾ തിരുത്തി നല്‍കിയാല്‍ സ്വീകരിക്കുമെന്ന് ബാർ കൗൺസിൽ ചെയര്‍മാന്‍ വ്യക്തമാക്കി.
അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെയാണ് പരാതി നൽകിയത് . സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത് . രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായതെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു . നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹര്‍ജിയിൽ ഉന്നയിച്ചിരുന്നത്.
അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരം താനാണ് ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നുവെന്നും പറഞ്ഞിരുന്നു. മുന്‍വൈരാഗ്യം വച്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന കാര്യവുo ചൂണ്ടിൽകാണിച്ചിരുന്നു.
ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയാണ് ക്രൈംബ്രാഞ്ചേന്നും അദ്ദേഹം വ്യക്തമാക്കി. എസ്പി സുദര്‍ശന്‍റെ അറിവോടെയാണ് ബൈജു പൗലോസിന്‍റെ നടപടികളെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നോട്ടിസ് നല്‍കാതെ സായ്ശങ്കറിനെ ചോദ്യം ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്ന നിര്‍ദേശം
https://www.facebook.com/Malayalivartha