പോക്‌സോ കേസ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചു പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവ് എറണാകുളം കോടതി മുന്‍പാകെ ഹാജരായി.... ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അഞ്ജലി കോടതി മുന്‍പാകെ ജാമ്യക്കാര്‍ക്കൊപ്പം ഹാജരായത്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചു പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവ് എറണാകുളം കോടതി മുന്‍പാകെ ഇന്നലെ ഹാജരായി. പ്രതിയുടെ പാസ്‌പോര്‍ട്ട് കോടതി കണ്ടുകെട്ടി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അഞ്ജലി കോടതി മുന്‍പാകെ ജാമ്യക്കാര്‍ക്കൊപ്പം ഇന്നലെ ഹാജരായത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. അതേസമയം ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ െ്രെകംബ്രാഞ്ച് നല്‍കിയ നോട്ടീസ് അഞ്ജലി കൈപറ്റിയിരുന്നില്ല. ഇന്നലെ ജാമ്യം ലഭിച്ചശേഷം െ്രെകംബ്രാഞ്ച് നേരിട്ട് നോട്ടീസ് നല്‍കി. കേസിലെ ഒന്നാം പ്രതി റോയി വയലാറ്റിനെ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതി സൈജു എം തങ്കച്ചന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
മൂന്നു പ്രതികളെയും ഒരുമിച്ചു ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. റോയിയേയും ഷൈജുവിനെയും ഒരുമിച്ചു ചോദ്യം ചെയ്തിരുന്നു. ഇരുവരും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. അഞ്ജലിയുടെ ചോദ്യം ചെയ്യല്‍ കേസില്‍ ഏറെ നിര്‍ണായകമാണ്. ഒളിവില്‍ കഴിയുമ്പോള്‍ കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും സമൂഹ മാധ്യമങ്ങള്‍ വഴി അഞ്ജലി വെളിപ്പെടുത്തിയിരുന്നു. ഇതിലെ വസ്തുതകള്‍ പോലീസ് പരിശോധിക്കും.
പോക്‌സോ കേസില്‍ അഞ്ജലിക്കും ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന മൊഴികളാണ് പോലീസിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. രണ്ടാം പ്രതി സൈജു തങ്കച്ചന്‍ ഫോണില്‍ അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളും അഞ്ജലിക്ക് എതിരാണ്. ജാമ്യം ലഭിച്ചശേഷം െ്രെകം ബ്രാഞ്ച് ഓഫീസില്‍ ഹാജരായ അഞ്ജലിയെ അന്വേഷണ സംഘം ഇന്നലെ വൈകിട്ട് ആറു വരെ ചോദ്യം ചെയ്തു.അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ തുടരും.
https://www.facebook.com/Malayalivartha