കൊട്ടാരക്കരയിൽ അപ്രതീക്ഷിത ചുഴലിക്കാറ്റ്, ശക്തമായി വീശിയടിച്ച കാറ്റിൽ കനത്ത നാശനഷ്‌ടം, വീടുകളുടെ മേൽക്കൂരയിൽ പാകിയിരുന്ന ഓടുകൾ പറന്നു പോയി, പന്തൽ കാറ്റിൽ ഉയർന്ന് പൊങ്ങി വൈദ്യുതി കമ്പികൾക്ക് മേൽ പതിച്ചു...!പരിഭ്രാന്തരായി ജനങ്ങൾ

കൊട്ടാരക്കരയിൽ അപ്രതീക്ഷിത ചുഴലിക്കാറ്റ്. ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റ് കൊട്ടാരക്കര ചന്തമുക്കിലാണ് കനത്ത നാശം വിതച്ചത്. നിരവധി തെങ്ങുകൾ കടപുഴകി വീണു. വീടുകളുടെ മേൽക്കൂരയൽ പാകിയിരുന്ന ഓടുകൾ പറന്നു പോയി. ചന്തമുക്കിൽ സ്ഥാപിച്ചിരുന്ന ഷാമിയാന പന്തൽ കാറ്റിൽ ഉയർന്ന് പൊങ്ങി വൈദ്യുതി കമ്പികൾക്ക് മേൽ പതിച്ചു.
കാറ്റ് വീശിയത് പകൽ ആയിരുന്നെങ്കിലും ഭാഗ്യം കൊണ്ട് ജനങ്ങൾ പരുക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.കനത്ത ചൂട് തീർത്ത പ്രതിസന്ധിക്കിടെയാണ് ജില്ലയിൽ ചുഴലിക്കാറ്റ് ഉണ്ടായിരിക്കുന്നത്.അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചതോടെ പകല്‍ സമയത്തെ താപനില ഗണ്യമായി കുറഞ്ഞു.
പുനലൂരില്‍ ഇന്നലെ വൈകിട്ട് കനത്ത മഴയാണ് പെയ്തത്. ആറ് സെ.മീ. മഴ ഇവിടെ രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പകല്‍ മഴ ലഭിച്ചപ്പോള്‍ കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിലും രാത്രിയോടെ മഴയെത്തി. ഇന്നും ശക്തമായ വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha