'കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നത്'; വിഷയത്തില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.
വിഷയത്തില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇത്തരം പ്രവണതകളില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ല. എങ്ങനെ എല്ലാം പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി തെറ്റായ ഇടപെടലുകളും പ്രകോപനം സൃഷ്ടിക്കലും പൊലീസിനെ അക്രമിക്കലും സര്‍വ്വേ ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറണം. ഇതിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണ്,' പിണറായി വിജയന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഏത് രീതിയിലേക്ക് മാറുന്നുയെന്നതിന്റെ തെളിവാണ് ഇതിലൂടെ കാണുന്നതെന്നും വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ അക്രമത്തിലൂടെ യോജിപ്പുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും അത് നാടിന് വിനാശകരമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha