കൗണ്‍സലിംഗിനെത്തിയ പതിനേഴുകാരിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം; പ്രതിയായ പോണ്ട്‌സണ്‍ ജോണിനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും മാറ്റി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം

പോക്‌സോ കേസില്‍ പ്രതിയായ പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികനായ പോണ്ട്‌സണ്‍ ജോണിനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും മാറ്റി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം.
പതിനേഴ് വയസുള്ള പെണ്‍കുട്ടിയോടാണ് ഇയാള്‍ അതിക്രമം കാണിച്ചത്. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. കൗണ്‍സിലിംഗിന് എത്തിയ പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമം ഉണ്ടായത്. ഓര്‍ത്തഡോക്ള്‍സ് സഭ അടൂര്‍ കടമ്ബനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാര്‍ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്.വൈദികനെ ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha