വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിറുത്തി അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു; മൂന്നു വിരലുകള്‍ അറ്റുപോയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കൊടുങ്ങല്ലൂര്‍ എറിയാട് സ്കൂട്ടറിലെത്തിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു.മാങ്ങാരപറമ്ബില്‍ റിന്‍സി നാസറിനെ (30) ആണ് അയല്‍വാസിയായ യുവാവ് വെട്ടിപ്പരുക്കേല്‍പിച്ചത്. റിന്‍സിയുടെ മൂന്നു വിരലുകള്‍ അറ്റുപോയി.
മുഖത്തും വെട്ടേറ്റു. ഗുരുതര പരുക്കുകളോടെ റിന്‍സിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. റിന്‍സിയെ ആക്രമിച്ച പുതിയ വീട്ടില്‍ റിയാസ് (25) ബൈക്കില്‍ രക്ഷപെട്ടു.
https://www.facebook.com/Malayalivartha