മരണ ഭയത്താൽ നിലവിളിക്കുന്നു ഈ മൂന്നംഗ കുടുംബം, ഇരുന്നൂറ് വർഷത്തിലധികം പഴക്കമുള്ള നിലംപ്പൊത്താറായ വീട്ടിൽ ഈ ജീവനുകൾക്ക് എന്ത് സുരക്ഷിത്വം, പിണറായി സർക്കാരെ ഇത് കാണുന്നുണ്ടോ? യു.പിയിലല്ല ഇങ്ങ് കേരളത്തിൽ...!

ഒരു കാറ്റടിച്ചാൽ നിലംപ്പൊവുന്ന വീട്ടിൽ കഴിയേണ്ട ഗതികേടിലാണ് ഈ മൂന്നംഗ കുടുംബം. 200 വർഷത്തിലധികം പഴക്കമുള്ള വീട്ടിൽ മേൽക്കൂരയിൽ വലിച്ചുകെട്ടിയ ഫ്ളക്സ് ഷീറ്റും കീറിപ്പറിഞ്ഞു. വീടിരിക്കുന്ന സ്ഥലത്തിന് ഉടമസ്ഥാവകാശ രേഖകളൊന്നുമില്ലാത്തതിനാൽ നഗരസഭാധികൃതർക്കും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
നെയ്യാറ്റിൻകര നഗരസഭയിലെ മരുതത്തൂർ കീഴെ വീട്ടിൽ ശ്രീധരൻ നായർ, ഭാര്യ ലളിതമ്മ, മകൻ സതീഷ് കുമാർ എന്നിവരാണ് ഏത് നിമിഷവും ഇടിഞ്ഞു വീഴാറായ വീട്ടിൽ കഴിയുന്നത്. വീടിന്റെ മൺചുമരുകൾ ഇടിഞ്ഞുവീണു. 200 വർഷത്തിലധികം പഴക്കമുണ്ട് വീടിന്. മേൽക്കൂരയിൽ വലിച്ചുകെട്ടിയ ഫ്ളക്സ് ഷീറ്റും കീറിപ്പറിഞ്ഞു.
കൂട്ടുകുടുംബ വ്യവസ്ഥയിൽ ശ്രീധരൻനായർക്കും സഹോദരങ്ങൾക്കും അവകാശപ്പെട്ടതാണ് വീടും സ്ഥലവും. അതിനാൽ ശ്രീധരൻനായർക്ക് ഉടമസ്ഥാവകാശ രേഖകളൊന്നുമില്ലാത്തതിനാൽ നഗരസഭാധികൃതർക്കും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
അധികൃതർ ഇടപെട്ട് മറ്റൊരിടത്ത് പുനരധിവസിപ്പിക്കാൻ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.രണ്ട് വർഷങ്ങൾക്ക് മുൻപ് ശ്രീധരൻ നായർക്ക് ശ്വാസകോശ രോഗവും തലകറക്കവും ബാധിച്ചതോടെയാണ് കിടപ്പ് രോഗിയായത്. ഭാര്യ ലളിതമ്മയും വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്.
കൊവിഡ് കാലത്തിന് മുൻപുവരെ തിരുവനന്തപുരത്ത് ഒരു കാറ്ററിംഗ് സ്ഥാപനത്തിലെ പണിക്കാരനായിരുന്നു സതീഷ് കുമാർ. ശരീരത്തിലുണ്ടാകുന്ന വലിയ മുഴകളും തുടർന്നുണ്ടാകുന്ന വ്രണങ്ങളുമാണ് സതീഷിനെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഈ രോഗത്തിനൊപ്പം കാഴ്ച കൂടി കുറഞ്ഞതോടെ സതീഷും വീട്ടിനുള്ളിൽ തന്നെയായി.
രണ്ട് വർഷങ്ങൾക്ക് മുൻപ് ശ്രീധരൻ നായർക്ക് ശ്വാസകോശ രോഗവും തലകറക്കവും ബാധിച്ചതോടെയാണ് കിടപ്പ് രോഗിയായത്. ഭാര്യ ലളിതമ്മയും വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. കൊവിഡ് കാലത്തിന് മുൻപുവരെ തിരുവനന്തപുരത്ത് ഒരു കാറ്ററിംഗ് സ്ഥാപനത്തിലെ പണിക്കാരനായിരുന്നു സതീഷ് കുമാർ.
ശരീരത്തിലുണ്ടാകുന്ന വലിയ മുഴകളും തുടർന്നുണ്ടാകുന്ന വ്രണങ്ങളുമാണ് സതീഷിനെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഈ രോഗത്തിനൊപ്പം കാഴ്ച കൂടി കുറഞ്ഞതോടെ സതീഷും വീട്ടിനുള്ളിൽ തന്നെയായി.നാട്ടുകാരുടെ സഹായം കൊണ്ടാണ് മിക്ക ദിവസങ്ങളിലും പട്ടിണി മാറ്റുന്നത്. മൂന്ന് പേർക്കുമായി മരുന്നിനു മാത്രം ദിനംപ്രതി 1000 രൂപയോളം ചെലവുണ്ട്. സർക്കാരിൽ നിന്ന് കിട്ടുന്ന പെൻഷൻ മാത്രമാണ് ഇവരുടെ ഏക വരുമാനം. അധികൃതരുടെ കനിവും കാത്ത് കഴിയുകയാണ് കുടുംബം.
കൂടുതൽ അറിയാൻ വീഡിയോ കാണുക.....
https://www.facebook.com/Malayalivartha


























