നട്ടാശേരിയില്‍ ഇന്ന് രാവിലെ സ്ഥാപിച്ച കെ റെയില്‍ അതിരടയാള കല്ലുകള്‍ പിഴുതെറിഞ്ഞ് നാട്ടുകാര്‍..... ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ ഇനി കല്ലിടാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി

നട്ടാശേരിയില്‍ ഇന്ന് രാവിലെ സ്ഥാപിച്ച കെറെയില്‍ അതിരടയാള കല്ലുകള്‍ പിഴുതെറിഞ്ഞ് നാട്ടുകാര്‍. കല്ല് കൊണ്ടുവന്ന വാഹനത്തില്‍ തന്നെയാണ് കല്ല് തിരികെയിട്ടത്. 12 കല്ലുകളാണ് പോലീസ് സന്നാഹത്തിന്റെ കാവലില്‍ ഇന്ന് സ്ഥാപിച്ചത്.
ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ ഇനി കല്ലിടാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. കല്ലുമായെത്തിയ വാഹനവും കുഴിയാലിപ്പടിയിലെത്തിയ തഹസീല്‍ദാരെയും നാട്ടുകാര്‍ തടഞ്ഞു.
അപ്രതീക്ഷിതമായി ഇന്ന് രാവിലെയാണ് നട്ടാശേരിയില്‍ കെറെയില്‍ സര്‍വെ പുനഃരാരംഭിച്ചത്. കനത്ത പോലീസ് സുരക്ഷയില്‍ 12 അതിരടയാള കല്ല് സ്ഥാപിച്ചിരുന്നു.
ഈ സമയം ചുരുക്കം ചില പ്രതിഷേധക്കാര്‍ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് ഇവര്‍ക്ക് കല്ലുകള്‍ സ്ഥാപിക്കാനായത്.
കഴിഞ്ഞ ദിവസങ്ങളില്‍ ആദ്യം പോലീസ് എത്തുകയും പിന്നീട് സര്‍വേ ഉദ്യോഗസ്ഥര്‍ എത്തുകയും ചെയ്യുന്നതായിരുന്നു രീതി. അതില്‍നിന്നു വ്യത്യസ്തമായാണ് പോലീസ് സംഘത്തിനൊപ്പം തന്നെ സര്‍വേ സംഘം എത്തുകയും കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തത്.
"
https://www.facebook.com/Malayalivartha