മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ക്ഷേത്രത്തിൽ വിലക്ക്; വടക്കന്‍ കേരളത്തില്‍ ആചാരത്തിന്റെ പേരില്‍ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അനുവദിക്കാതെ ക്ഷേത്ര ഭാരവാഹികൾ, തറവാട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പ്രിയേഷിന് പകരം അന്ത്യകര്‍മം ചെയ്തത് പിതാവിന്റെ സഹോദര പുത്രൻ, പോലീസിൽ പരാതി നൽകി കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷ്....

മുസ്ലിം യുവതിയെ വിവാഹം ചെയ്തതിന്റെ പേരിൽ ക്ഷേത്രത്തിൽ വിലക്ക് കൽപ്പിച്ച് ഭാരവാഹികൾ. ഇതിനുപിന്നാലെ വടക്കന്‍ കേരളത്തില്‍ ആചാരത്തിന്റെ പേരില്‍ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി നൽകിയിരിക്കുകയാണ് യുവാവ്. കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷാണ് ഇത്തരത്തിൽ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്വന്തം ഇല്ലത്തിലെ യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് യുവാവിന് വിലക്കേര്‍പ്പെടുത്തിയതെന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അജാന്നൂര്‍ ക്ഷേത്ര ഭാരവാഹികളാണ് പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പ്രിയേഷിന് വിലക്ക് കൽപ്പിച്ചത്. എന്നാൽ ഇത് സമുദായ തീരുമാനമാണെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ നല്‍കുന്ന വിശദീകരണം. തന്റെ തറവാട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പ്രിയേഷിന് പകരം പിതാവിന്റെ സഹോദര പുത്രനാണ് അന്ത്യകര്‍മം ചെയ്തത്. ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ സമുദായ അധികാരികളില്‍ നിന്ന് മകന് നേരിടേണ്ടി വന്നത് പൊറുക്കാനാകാത്ത ക്രൂരതയാണെന്ന് പ്രിയേഷിന്റെ മാതാവ് കുമാരി ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തുകയുണ്ടായി.
മകന്‍ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് പൂരക്കളിക്കാരന്‍ ക്ഷേത്രം വിലക്ക് ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. കരിവെള്ളൂര്‍ കുതിരുമ്മലയിലെ പൂരക്കളി കലാകാരന്‍ വിനോദ് പണിക്കരെയാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികള്‍ പൂരക്കളിയില്‍ നിന്ന് പോലും മാറ്റിനിര്‍ത്തിയിരിക്കുന്നത്. മകന്‍ മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിലാണ് ക്ഷേത്ര ഭാരവാഹികള്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിനോദ് ഉന്നയിക്കുന്നത്.
അതേസമയം പൂരക്കളിയുടെ ഈറ്റില്ലമായ കരിവെള്ളൂരില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കര്‍.
മകന്റെ വിവാഹത്തിന് പിന്നാലെ സ്വന്തം നാട്ടിലെ രണ്ട് ക്ഷേത്രങ്ങളിലെ പൂരക്കളിയില്‍ നിന്നാണ് വിനോദിനെ മാറ്റിനിർത്തിയത്. ആദ്യം വീടിനോട് ചേര്‍ന്നുള്ള വാണിയില്ലം സോമേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് മരുമകളുടെ മതത്തിന്റെ പേരില്‍ വിലക്ക് നേരിടേണ്ടി വന്നതെങ്കില്‍, പരിസര പ്രദേശത്തെ കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നാണ് ഏറ്റവുമൊടുവില്‍ വിലക്ക് നേരിട്ടതെന്നും വിനോട് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
അതേസമയം ഈ വര്‍ഷത്തെ ഉത്സവകാലത്ത് കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലാണ് വിനോദ് കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആചാരങ്ങള്‍ തെറ്റിച്ച് അന്യമതത്തിലുള്ള പെണ്‍കുട്ടി കഴിയുന്ന വീട്ടില്‍നിന്ന് പണിക്കരെ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അവരെ വീട്ടില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടതായി വിനോദ് പറയുകയുണ്ടായി.
അതിന് തയ്യാറാകാത്തതിനാലാണ് തന്നെ വിലക്കിയതെന്നും കഴിഞ്ഞവര്‍ഷം വാണിയില്ലം സോമേശ്വരി ക്ഷേത്രത്തില്‍നിന്നും ഇതേ അനുഭവമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























