കല്ലിടാൻ വേണ്ടി റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടില്ല;. സാമൂഹികാഘാത പഠനം എതിരായാൽ കല്ലുകൾ എടുത്തുമാറ്റും; കെ റെയിലിന്റെ അവകാശവാദം തള്ളി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ

കെ റെയിൽ വിരുദ്ധ സമരങ്ങൾ ശക്തമാകുകയാണ്. ഇതിനിടയിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ ഒരു നിലപാട് പുറത്ത് വന്നിരിക്കുകയാണ്. കെ റെയിലിന്റെ അവകാശവാദം തള്ളി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കല്ലിടാൻ വേണ്ടി റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത് .തൃശ്ശൂരിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സാമൂഹികാഘാത പഠനം എതിരായാൽ കല്ലുകൾ എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യൂ വകുപ്പ് കല്ലിട്ടത് എന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സാമൂഹികാഘാത പഠനം നടത്തുമ്പോൾ അതിനുള്ള മേഖല ഏതാണെന്ന് നിശ്ചയിക്കേണ്ടി വരും. അതിന് അതിരടയാളങ്ങൾ ഇടേണ്ടി വരും. അതനുസരിച്ച് എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരും, അതിൽ എത്ര കടകളുണ്ട്, മരങ്ങളുണ്ട് എന്ന് നിശ്ചയിക്കുന്നത്. ഇതിനെല്ലാം നഷ്ടപരിഹാരം കിട്ടുകയും ചെയ്യും .
സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ഇപ്പോഴുള്ള അതിരടയാളങ്ങളിൽ കൂടി ഒരു അന്വേഷണം നടത്തിയാണ് അത് രേഖപ്പെടുത്തുന്നത്ക. റിക്വസിഷൻ ഏജൻസി പറയുന്നതനുസരിച്ച് അവർക്കാവശ്യമായ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് നൽകുകയും അതനുസരിച്ചുള്ള നടപടി ക്രമങ്ങൾ മുന്നോട്ട് പോകുകയാണ് ചെയ്യാറ്.
ഇതാണ് കേരളത്തിന്റെ നിലവിലുള്ള നിയമമെന്ന് മന്ത്രി വ്യക്തമാക്കി. കെ റെയിലിന്റെ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട പോസ്റ്റിൽ ഇരിക്കുന്ന ആളുകൾ ഉത്തരവാദിത്തരഹിതമായ അഭിപ്രായം പറയുമെന്ന് കരുതുന്നില്ല. അങ്ങനെ പറയുന്നവർക്ക് അവരുടെ നിലവാരത്തിലുള്ള ഉദ്യോഗസ്ഥന്മാർ അതിന് മറുപടി കൊടുക്കുമെന്ന് മന്ത്രിപറഞ്ഞു.
https://www.facebook.com/Malayalivartha