രണ്ടാം യോഗി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതോടെ ഉത്തര്‍പ്രദേശില്‍ മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ തുടരാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം... ഇന്ന് ചേര്‍ന്ന മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് തീരുമാനമെടുത്തത്

ഉത്തര്‍പ്രദേശില്‍ മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ തുടരാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് തീരുമാനമെടുത്തത്. പദ്ധതിപ്രകാരം ഓരോ വീടിനും അഞ്ച് കിലോ ഭക്ഷ്യധാന്യം അധികമായി നല്‍കും. 2020ല്‍ കൊവിഡ് വ്യാപകമായിരുന്നപ്പോഴും സമാന രീതിയില്‍ ധാന്യം വിതരണം ചെയ്തിരുന്നു.
രണ്ടാം യോഗി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത് കഴിഞ്ഞ ദിവസമാണ്. 37 വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ ആദ്യമായി രണ്ടാം വട്ടം അധികാരത്തിലെത്തുന്ന മുഖ്യമന്ത്രിയെന്ന ഖ്യാതി സ്വന്തമാക്കി യോഗി ആദിത്യനാഥും സ്ഥാനം കൈയേറ്റു.
രണ്ടാം യോഗി മന്ത്രിസഭയുടെ ആദ്യ സമ്മേളനം ഇന്ന് നടന്നു. മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തി യോഗി ആദ്യമായി നടപ്പിലാക്കിയത് സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നീട്ടുക എന്നതാണ്. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ജൂണ്‍ 30 വരെ നീട്ടാന്‍ തീരുമാനമായി. സംസ്ഥാനത്തെ 15 കോടി ജനങ്ങള്‍ക്ക് ഇത് പ്രയോജനകരമാകുമെന്നും യോഗി ലക്നൗവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ലക്‌നൗവിലെ എ.ബി.വാജ്‌പേയി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുച്ചൊല്ലി തുടര്‍ച്ചയായി രണ്ടാം തവണയും ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേല്‍ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ മുഖ്യാഥിതിയായി.
"
https://www.facebook.com/Malayalivartha