ചില നേതാക്കളുടെ സ്ഥാപിത താത്പര്യമാണ് സമരത്തിന് കാരണം; ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണ്; സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.മന്ത്രിയുടെ പിടിവാശികൊണ്ടാണ് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന ബസുടമകളുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണ്. ചില നേതാക്കളുടെ സ്ഥാപിത താത്പര്യമാണ് സമരത്തിന് കാരണം. സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.
നിരക്ക് വര്‍ധിപ്പിക്കുമെന്ന വാക്ക് മന്ത്രി പാലിച്ചില്ലെന്ന വിമര്‍ശനത്തിന് വാക്ക് പാലിച്ച് തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന വിശദീകരണമാണ് മന്ത്രി നല്‍കിയത്. സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകള്‍ക്കാണ് പിടിവാശിയെന്നും മന്ത്രി പറഞ്ഞു. ബസ് നിരക്ക് പ്രഖ്യാപനം വരാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. ബസ് ഉടമകളുടേത് എടുത്തുചാട്ടമാണ്. അവസാനത്തെ സമര മാര്‍ഗമാണ് ആദ്യംതന്നെ എടുത്തതെന്നും മന്ത്രി പറഞ്ഞു.
ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. സമരം തുടരുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് വിളിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥ് ആരോപിച്ചു.
സര്‍ക്കാരിനോട് യുദ്ധം പ്രഖ്യാപിക്കുന്ന സമീപനമെന്ന ഗതാഗത മന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് കൂട്ടാന്‍ തീരുമാനിച്ചെന്ന് പറഞ്ഞാല്‍ മാത്രം പോര. നടപ്പാക്കുകയും വേണം. ബസ് നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും നടപ്പാക്കാത്തതിനെതിരെ മാര്‍ച്ച് 24ന് ആരംഭിച്ച സ്വകാര്യ ബസ് ഉടമകളുടെ സമരം തുടരുകയാണ്. ബസ് ഉടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha