വിവാദ പരാമര്‍ശം; നടന്‍ വിനായകനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ പരാതി

സിനിമ പ്രൊമോഷനുവേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മീടു വിഷയത്തില്‍ നടന്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ പരാതി.പരാമര്‍ശം സ്ത്രീ വിരുദ്ധമെന്ന് കാണിച്ച് ഒബിസി മോര്‍ച്ചയാണു പരാതി നല്‍കിയത്.
പത്ത് സ്ത്രീകളോടൊത്ത് താന്‍ സെക്സ് ചെയ്തതായും പത്തുപേരോടും ചോദിച്ച് വാങ്ങുകയായിരുന്നു എന്നുമാണ് വിനായകന്‍റെ പരാമര്‍ശം. അതിനെയാണ് മീടു എന്ന് പറയുന്നതെങ്കില്‍ താന്‍ ഇനിയും അതുതന്നെ ചെയ്യുമെന്നും വിനായകന്‍ പറഞ്ഞു.
അതേസമയം, മാധ്യമ പ്രവര്‍ത്തകയെ ചൂണ്ടിനടത്തിയ പരാമര്‍ശത്തില്‍ വിനായകന്‍ സമൂഹ മാധ്യമത്തിലൂടെ ക്ഷമാപണം നടത്തി. പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിനായകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha