Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...

ഇരയായത് നിരപരാധിയായ വഴിപോക്കന്‍..... ഹോട്ടലില്‍ ബീഫ് ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ വെടിയേറ്റ് മരിച്ചത് ആ വഴി സ്‌കൂട്ടറില്‍ വന്ന യുവാവ്

28 MARCH 2022 07:01 AM IST
മലയാളി വാര്‍ത്ത

ഇരയായത് നിരപരാധിയായ വഴിപോക്കന്‍..... ഹോട്ടലില്‍ ബീഫ് ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ വെടിയേറ്റ് മരിച്ചത് ആ വഴി സ്‌കൂട്ടറില്‍ വന്ന യുവാവ്. മദ്യലഹരിയില്‍ ബീഫ് കഴിക്കാനെത്തിയ മൂലമറ്റം മാവേലിപുത്തന്‍പുരയില്‍ ഫിലിപ്പ് മാര്‍ട്ടിന്റെ (33) വെടിയേറ്റാണ് ഇടുക്കി കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ പാട്ടത്തില്‍ സനല്‍ ബാബു (ജബ്ബാര്‍-32) കൊല്ലപ്പെട്ടത്. സുഹൃത്ത് മൂലമറ്റം കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് പുഷ്‌കരന് (32) ഗുരുതരമായി പരിക്കേറ്റു.

ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കെതിരെ തട്ടിക്കയറിയ മാര്‍ട്ടിനെ അവിടെ ആഹാരം കഴിക്കാനെത്തിയ ചിലരും കൈകാര്യം ചെയ്തതോടെ വീട്ടില്‍പ്പോയി തോക്കെടുത്തുകൊണ്ടുവരുകയായിരുന്നു.

 



ഹോട്ടലിനു മുന്നില്‍ ആകാശത്തേക്ക് വെടിവച്ചശേഷം മടങ്ങിയെങ്കിലും സമീപ സ്ഥലത്തുവച്ച് വീണ്ടും സംഘര്‍ഷമുണ്ടായതോടെയാണ് ആള്‍ക്കൂട്ടത്തിനുനേരെ നേരെ വെടിയുതിര്‍ത്തത്. ലൈസന്‍സില്ലാത്ത നാടന്‍ തോക്കാണ് കൈവശമുണ്ടായിരുന്നത്.


പൊലീസ് പറയുന്നതിങ്ങനെ... രാത്രി പത്തോടെ അറക്കുളം അശോക കവലയിലെ ഹോട്ടലില്‍ സ്‌കൂട്ടറില്‍ എത്തിയ ഫിലിപ്പ് മാര്‍ട്ടിനും പിതൃസഹോദരന്‍ ജിജുവും ബീഫ് ഉള്‍പ്പെടെയുള്ള ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി. ബീഫ് ഇല്ലെന്ന് കടയുടമ പി.വി. സൗമ്യ പറഞ്ഞു. എന്നാല്‍, ബീഫ് പാഴ്സല്‍ നല്‍കുന്നത് കണ്ടതോടെ ഫിലിപ്പ് ചോദ്യം ചെയ്തു. കടയില്‍ ഉണ്ടായിരുന്നവരുന്നവര്‍ ഫിലിപ്പിനെ മര്‍ദ്ദിച്ചു. ഇരുവരും വീട്ടിലേക്ക് മടങ്ങി. ഫിലിപ്പ് തോക്കുമായി കാറില്‍ ഒറ്റയ്ക്ക് ഹോട്ടലിന് മുന്നിലെത്തി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു



കണ്ടുനിന്നവര്‍ കാറിനു കല്ലെറിഞ്ഞു. മടങ്ങിയ ഫിലിപ്പ് വീട്ടിലേക്ക് തിരിയുന്ന എ.കെ.ജി ജംഗ്ഷനില്‍ കാര്‍ ഒതുക്കിയിട്ടു. മര്‍ദ്ദിച്ചവര്‍ അവിടെയെത്തിയത് ഏറ്റുമുട്ടലില്‍ കലാശിച്ചു. കാറുമായി ഏതാനും മീറ്റര്‍ മുന്നോട്ടുപോയ ഫിലിപ്പ് തോക്കില്‍ തിരകള്‍ നിറച്ച് വീണ്ടുമെത്തി. കാര്‍ തടയാന്‍ ശ്രമിച്ചവര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. ഈ സമയം സ്‌കൂട്ടറില്‍ വരികയായിരുന്നു സനല്‍ ബാബുവും പ്രദീപ് പുഷ്‌കരനും.
കഴുത്തിന് വെടിയേറ്റ സനല്‍ സംഭവ സ്ഥലത്തു ത്‌ന്നെ മരിച്ചു.

തലയിലും വയറിലുമാണ് പ്രദീപിന് വെടിയേറ്റത്. ഇരുവരും സുഹൃത്തിന്റെ വീട്ടില്‍ പോയി ഭക്ഷണം പൊതിഞ്ഞെടുത്ത് മടങ്ങുകയായിരുന്നു. ഫിലിപ്പിനെ മുട്ടത്തുവച്ച് കാര്‍ തടഞ്ഞാണ് അറസ്റ്റു ചെയ്തത്.കൊല്ലപ്പെട്ട സനല്‍ ബാബു അവിവാഹിതനാണ്.



കോലഞ്ചേരിയിലെ സ്വകാര്യ മെഡി. കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ കഴിയുന്ന പ്രദീപ് കുവൈറ്റിലായിരുന്നു. തലച്ചോറില്‍ കുടുങ്ങിയ പെല്ലറ്റിന്റെ ഭാഗം നീക്കാനായിട്ടില്ല. വയറില്‍കൊണ്ടത് നീക്കം ചെയ്തു .മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനായി ഒരു മാസത്തെ ലീവിന് എത്തിയതായിരുന്നു.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (8 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (18 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (6 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (11 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (11 hours ago)

Malayali Vartha Recommends