24 മണിക്കൂറിനുള്ളിൽ ശാസ്ത്രീയമായി നിർമാർജനം ചെയ്യേണ്ട മുറിച്ചുമാറ്റപ്പെട്ട ശാരീരിക അവയവങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കേരളത്തിൽ കുന്നുകൂടുന്നത് അഗ്നിപർവതത്തിലെ മുകളിൽ നിൽക്കുന്നതിന് സമാനമായ സാഹചര്യമുണ്ടാക്കും; മുറിച്ചുമാറ്റപ്പെട്ട ശരീര അവയവങ്ങൾ കയ്യും, കാലുമൊക്കെ ഉടൻ ശാസ്ത്രീയമായി നിർമാർജനം ചെയ്യപ്പെടണമെന്ന നിർദേശവുമായി ഡോ സുൽഫി നൂഹു

മുറിച്ചുമാറ്റപ്പെട്ട ശരീര അവയവങ്ങൾ കയ്യും, കാലുമൊക്കെ ഉടൻ ശാസ്ത്രീയമായി നിർമാർജനം ചെയ്യപ്പെടണമെന്ന നിർദേശവുമായി ഡോ സുൽഫി നൂഹു രംഗത്ത്. 24 മണിക്കൂറിനുള്ളിൽ ശാസ്ത്രീയമായി നിർമാർജനം ചെയ്യേണ്ട മുറിച്ചുമാറ്റപ്പെട്ട ശാരീരിക അവയവങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കേരളത്തിൽ കുന്നുകൂടുന്നത് അഗ്നിപർവതത്തിലെ മുകളിൽ നിൽക്കുന്നതിന് സമാനമായ സാഹചര്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെ കുറിച്ച് അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
ഉടൻ ഒഴിവാക്കണം. മുറിച്ചുമാറ്റപ്പെട്ട ശരീര അവയവങ്ങൾ ,കയ്യും, കാലുമൊക്കെ ഉടൻ ശാസ്ത്രീയമായി നിർമാർജനം ചെയ്യപ്പെടണം ആ 760 ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കണം. കേരളത്തിലെ ബയോമെഡിക്കൽ വേസ്റ്റ് നിർമാർജനവുമായി പ്രവർത്തിപ്പിക്കുന്നവരെ പണിമുടക്കിൽ നിന്നും ഒഴിവാക്കണം. ആശുപത്രി സർവീസുകൾ പോലെ അതും അവശ്യ സർവീസ്. സമരത്തിൽ നിന്നും ആശുപത്രികളും മറ്റ് അവശ്യ സർവീസുകളും
ഒഴിവാക്കുമ്പോൾ ബയോമെഡിക്കൽ മാലിന്യ നിർമാർജന യൂണിറ്റുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയത് കേരളത്തിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിന് കാരണമാകും. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളിൽ നിന്നും സംഭരിക്കുന്ന ആശുപത്രി മാലിന്യങ്ങൾ മുറിച്ചുമാറ്റപ്പെട്ട ശരീരഭാഗങ്ങൾ രക്തവും മറ്റു ശരീര ദ്രാവകങ്ങളും കലർന്ന ഡ്രിപ്പ് സെറ്റുകൾ, ഓപ്പറേഷന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, തുടങ്ങി സർവ്വ ബയോമെഡിക്കൽ മാലിന്യങ്ങളും നിർമ്മാർജ്ജനം ചെയ്യുന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിൽ കൃത്യമായ ശാസ്ത്രീയ രീതികളിലൂടെ പ്രവർത്തിക്കുന്ന പാലക്കാടുള്ള ഇമേജ് പ്ലാന്റിൽ .
48 മണിക്കൂർ സമര ദൈർഘ്യം പൊതുസമൂഹം ചോദ്യം ചെയ്യുന്ന അവസ്ഥയാണുള്ളത്. 48 പോട്ടെ 480 മണിക്കൂർ സമരം ചെയ്തോളൂ. പക്ഷേ 24 മണിക്കൂറിനുള്ളിൽ ശാസ്ത്രീയമായി നിർമാർജനം ചെയ്യേണ്ട മുറിച്ചുമാറ്റപ്പെട്ട ശാരീരിക അവയവങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കേരളത്തിൽ കുന്നുകൂടുന്നത് അഗ്നിപർവതത്തിലെ മുകളിൽ നിൽക്കുന്നതിന് സമാനമായ സാഹചര്യമുണ്ടാക്കും.
കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്ന വാഹനങ്ങൾക്ക് ആംബുലൻസ് നോടൊപ്പം പ്രയോറിറ്റി നൽകപെടേണ്ടതാണ്. ഈ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന 760 ജീവനക്കാർക്ക് സമരത്തിൽ നിന്നും നേതാക്കൾ ഇളവ് നൽകണം. അത് കേരളത്തിൻറെ നിലനിൽപ്പിന് അത്യാവശ്യം. ഇത് ജീവൻ വച്ചുള്ള കളി. ബെറ്റർ ലേറ്റ് ദാൻ നെവർ. ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha