നാലു കോടിയോളം രൂപ മുടക്കി പിണറായി വിജയൻ്റെ സർക്കാർ പണിത തൃശൂർ ചെമ്പൂച്ചിറ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുന്നു; പിഞ്ചു കുട്ടികൾ സുരക്ഷിതമായി ഇരിക്കേണ്ട സ്കൂൾ കെട്ടിട നിർമാണത്തിൽ വരെ സിപിഎം സർക്കാർ അഴിമതി നടത്തിയിരിക്കുന്നു; പുട്ടുപൊടി കൊണ്ട് പോലും കെട്ടിടം നിർമിച്ച് കമ്മീഷൻ അടിക്കാൻ മടിയില്ലാത്ത പിണറായി വിജയനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്ന് മാതാപിതാക്കൾ മറന്നു പോകരുത്; പിണറായിക്ക് പണമാണ് വലുത്; വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

നാലു കോടിയോളം രൂപ മുടക്കി പിണറായി വിജയൻ്റെ സർക്കാർ പണിത തൃശൂർ ചെമ്പൂച്ചിറ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിഞ്ചു കുട്ടികൾ സുരക്ഷിതമായി ഇരിക്കേണ്ട സ്കൂൾ കെട്ടിട നിർമാണത്തിൽ വരെ സിപിഎം സർക്കാർ അഴിമതി നടത്തിയിരിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉയർത്തിയിരിക്കുകയാണ് .
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നാലു കോടിയോളം രൂപ മുടക്കി പിണറായി വിജയൻ്റെ സർക്കാർ പണിത തൃശൂർ ചെമ്പൂച്ചിറ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുന്നു. പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത സ്കൂളിനാണ് ഈ ദുർഗതി വന്നിരിക്കുന്നത്.
പിഞ്ചു കുട്ടികൾ സുരക്ഷിതമായി ഇരിക്കേണ്ട സ്കൂൾ കെട്ടിട നിർമാണത്തിൽ വരെ സിപിഎം സർക്കാർ അഴിമതി നടത്തിയിരിക്കുന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണ കാലത്ത് നിർമാണത്തിലിരിക്കേ തകർന്നുവീണ ആശുപത്രി കെട്ടിടങ്ങളും പുതിയ റോഡുകളും ഒക്കെ ഈ അഴിമതിയുമായി കൂട്ടിച്ചേർത്ത് വായിക്കണം. വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ കോടികൾ അഴിമതി നടത്തി പാവപ്പെട്ടവരുടെ കിടപ്പാടം ഇല്ലാതാക്കിയ അഴിമതി വീരനാണ് കേരളം ഭരിക്കുന്നത്. സകല മേഖലകളിലും അഴിമതി കൊടികുത്തിവാഴുകയാണ്.
പണത്തിനോടുള്ള അത്യാർത്തിയുടെ പേരിൽ പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് പന്താടരുത് എന്നാണ് എനിക്ക് ശ്രീ. പിണറായി വിജയനോട് പറയാനുള്ളത്. ചെമ്പൂച്ചിറ സ്കൂളിൻ്റെ പുതിയ കെട്ടിടം, തൊട്ടാൽ പൊടിയുന്നുവെന്ന് മാതാപിതാക്കൾ പരാതി പറഞ്ഞപ്പോൾ "യാതൊരു അപാകതയുമില്ല, മികച്ച കെട്ടിടമാണ് നിർമിച്ചത് " എന്ന് കള്ളം പറഞ്ഞവരാണ് കേരളത്തിലെ ഭരണക്കാർ.
പുട്ടുപൊടി കൊണ്ട് പോലും കെട്ടിടം നിർമിച്ച് കമ്മീഷൻ അടിക്കാൻ മടിയില്ലാത്ത പിണറായി വിജയനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്ന് മാതാപിതാക്കൾ മറന്നു പോകരുത്. സ്വന്തം കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ സന്ദർശിച്ച് പിണറായി ഭരണത്തിൽ നിർമിച്ച കെട്ടിടങ്ങളാണെങ്കിൽ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുക. പിണറായിക്ക് പണമാണ് വലുത്. നമുക്ക് നമ്മുടെ കുട്ടികളുടെ ജീവനും. സൂക്ഷിക്കുക.
https://www.facebook.com/Malayalivartha