കോടതിയിൽ സത്യങ്ങൾ തെളിയിക്കും; അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ല; ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയിൽ മാപ്പിരക്കും; ദിലീപിനെ വരിഞ്ഞ് മുറുക്കി പൾസർ സുനിയുടെ ഒറിജിനൽ കത്ത് പുറത്ത്; കത്ത് കിട്ടിയത് പൾസറിന്റെ സഹതടവുകാരന്റെ വീട്ടിൽ നിന്നും; ദിലീപും പൾസറും തമ്മിലുള ബന്ധം കത്തിൽ നിന്നും വ്യക്തമായി കിട്ടും

ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായകമായ പല തെളിവുകളിൽ ഒന്നാണ് പൾസർ സുനി എഴുതിയ കത്ത്. ദിലീപിനെ സംബന്ധിച്ച് കുരുക്കിലേക്ക് നയിക്കുന്ന വമ്പൻ തെളിവാണ് ആ കത്ത്. ഇപ്പോളിതാ ഏറ്റവും പുതുതായി ലഭ്യമാകുന്ന വിവരം അനുസരിച്ച് കത്തിന്റെ ഒറിജിനൽ കണ്ടെത്തിയിരിക്കുന്നു.ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പൾസർ സുനി ദിലീപിന് അയച്ച കത്തിന്റെ ഒർജിനലാണ് .
നടിയെ ആക്രമിക്കാൻ നടത്തിയ ഗൂഢാലോചനയിലെ നിർണായക തെളിവാണ് ഈ കത്ത്. ദിലീപും പൾസറും തമ്മിലുള ബന്ധം കത്തിൽ നിന്നും വ്യക്തമായി കിട്ടും. കത്തിന്റെ ഉടമസ്ഥൻ ആരാണെന്ന് ഉറപ്പാക്കാനായി പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിൾ ശേഖരിക്കുകയുണ്ടായി . അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത് ഇന്നലെ ജയിലിൽ എത്തിയാണ്. ഈ സാംപിൾ ഉടനെ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുവാനിരിക്കുകയാണ്.
കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്.ഇയാൾ പൾസറിന്റെ സഹതടവുകാരനാണ്. ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത് 2018 മെയ് 7 നായിരുന്നു. കത്തിൽ പറഞ്ഞിരിക്കുന്ന നിർണ്ണായക കാര്യങ്ങൾ ഇതാണ് : അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ല, ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയിൽ മാപ്പിരക്കുമെന്നാണ്.
ദിലീപിന് കത്ത് കൈമാറാൻ കഴിഞ്ഞിരുന്നില്ല. സജിത്തിൽ നിന്ന് കത്ത് ദിലീപിന്റെ അഭിഭാഷകൻ വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞു തിരിച്ച് കൊടുക്കുകയും ചെയ്തു. അതേസമയം നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം നൽകാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയത് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബഞ്ചാണ്.
ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് സി ബി ഐ യ്ക്ക് വിടേണ്ടെന്ന് സർക്കാർ പറഞ്ഞു.ഇക്കാര്യം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിക്കുകയും ചെയ്തു . അന്വേഷണത്തിൽ ആർക്കും പരാതി ഇഇല്ലെന്നും തുറന്ന മനസോടെ ആണ് അന്വേഷണം നടക്കുന്നതെന്നും കോടതി പറഞ്ഞു .
https://www.facebook.com/Malayalivartha