ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയിൽ മാപ്പിരക്കും! അഭിഭാഷകരെയും സാക്ഷികളെയും വിലയ്‌ക്കെടുത്താലും സത്യം മൂടിവയ്ക്കാൻ ആകില്ല.. പൾസറിന്റെ സഹതടവുകാരനായിരുന്ന കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നും പൾസർ സുനി നടൻ ദിലീപിനയച്ച കത്തിന്റെ ഒറിജിനൽ കണ്ടെത്തി... കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചു... ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും...

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ചോദ്യംചെയ്യല്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് ദിലീപ് കഴിഞ്ഞ ദിവസം വീണ്ടും അന്വേഷണസംഘത്തിന് മുന്നിലേക്ക് വന്നത്. പതിനാറര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ നടനെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുകയാണ്. ഇപ്പോൾ മണിക്കൂറുകൾക്കുള്ളിൽ ദിലീപിനെ കുറിച്ച് പുറത്ത് വരുന്നത് ചെറിയകാര്യമൊന്നുമല്ല. നടിയെ ആക്രമിച്ച കേസിലെ പല ട്വിസ്റ്റുകളുടെയും ചുരുളഴിയുകയാണ്. ഇപ്പോഴിതാ കേസിലെ ഒന്നാംപ്രതിയായ പൾസർ സുനി നടൻ ദിലീപിനയച്ച കത്തിന്റെ ഒറിജിനൽ കണ്ടെത്തിയിരിക്കുകയാണ് അന്വേഷണ സംഘം. നടിയെ ആക്രമിച്ചതിനുപിന്നിലെ ഗൂഢാലോചനയിലെ നിർണായക തെളിവാണ് കത്ത്.
പൾസറിന്റെ സഹതടവുകാരനായിരുന്ന കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്തിന്റെ ഒറിജിനൽ ലഭിച്ചത്. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയിൽ മാപ്പിരക്കും എന്നാണ് കത്തിൽ പറയുന്നത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ കഴിഞ്ഞദിവസം അന്വേഷണ സംഘം ശേഖരിച്ചു. ഇത് ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അഭിഭാഷകരെയും സാക്ഷികളെയും വിലയ്‌ക്കെടുത്താലും സത്യം മൂടിവയ്ക്കാൻ ആകില്ല എന്നും കത്തിലുണ്ട്. കത്ത് ഏഴുതിയെങ്കിലും അത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ അഭിഭാഷകൻ സജിത്തിൽ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചു നൽകുകയുമായിരുന്നു. 2018 മേയ് ഏഴിനായിരുന്നു ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത്.
അതേസമയം കേസിലെ കോടതി രേഖകള്‍ ദിലീപിന്റെ കൈകളിലേക്ക് ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം കോടതി ജീവനക്കാരിലേക്കും നീങ്ങുകയാണ് . ദിലീപിന്റെ ഫോണില്‍നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാരെ ചോദ്യംചെയ്യാനായി അന്വേഷണസംഘം വിചാരണ കോടതിയുടെ അനുമതി തേടും. ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ദിലീപിന്റെ ഫോണില്‍നിന്നാണ് കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെടുത്തത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം നല്‍കിയ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌ക്കില്‍നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇതെല്ലാം കോടതിയില്‍നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകളെല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ചില കൈയെഴുത്ത് രേഖകളടക്കം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ഈ രേഖകളെല്ലാം ദിലീപ് നിയമവിരുദ്ധമായി സംഘടിപ്പിച്ചതാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് എങ്ങനെയാണ് ഇതെല്ലാം ദിലീപിന്റെ കൈയിലെത്തിയതെന്ന് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. രേഖകള്‍ കൈവശപ്പെടുത്താന്‍ ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം ഉപയോഗപ്പെടുത്തിയോ, ദിലീപ് നേരിട്ട് കോടതി ജീവനക്കാരുമായി ബന്ധം സ്ഥാപിച്ചോ തുടങ്ങിയ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ട ശേഷം ലാപ്‌ടോപ് കാവ്യയ്ക്കാണ് കൈമാറിയത് എന്നാണ് പറയുന്നത്. ഈ സമയം വീട്ടിലെത്തിയ വിഐപിയെ കാവ്യ ഇക്ക എന്ന് അഭിസംബോധന ചെയ്തുവെന്നും പറയുന്നു. ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ പറയുന്ന ദിവസം നടന്ന കാര്യങ്ങള്‍ കാവ്യയില്‍ നിന്ന് ചോദിച്ചറിയും.
ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് കാവ്യ മാധവന് വൈകാതെ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ പറഞ്ഞുകേള്‍ക്കുന്ന മാഡം ആര് എന്ന ചോദ്യത്തിനും വൈകാതെ ഉത്തരം ലഭിക്കുമെന്നാണ് സൂചന. ബാലചന്ദ്ര കുമാര്‍ പറയുന്ന ദിവസങ്ങളില്‍ വീട്ടിലുണ്ടായിരുന്ന മറ്റൊരു നടി ആര് എന്ന കാര്യത്തിലും കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. കഴിയുന്നിടത്തോളം ഉറ്റവരെയൊന്നും കേസിൽ വലിച്ചിഴക്കാതിരിക്കാൻ ദിലീപ് ശ്രദ്ധിച്ചിരുന്നു. എന്നാൽ ദിലീപ് ഭയപ്പെട്ടതു പോലെ തന്നെ സംഭവിക്കുകയാണ്. കാവ്യയെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, ആലപ്പുഴ സ്വദേശി സാഗറിനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സാക്ഷിയാണ് ഇയാള്‍. മൊഴി മാറ്റാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് സാഗറിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സാഗര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചത്. ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍.
https://www.facebook.com/Malayalivartha



























