ദിലീപിൻ്റെ ദുർമന്ത്രവാദത്തിൽ വൻമരം വീണു! CI അനന്തലാൽ! ലിസ്റ്റിൽ ഇനിയും നിരവധിപ്പേർ CI അന്തലാൽ വീണത് ദിലീപിന്റെ ദുർമന്ത്രവാദത്തിലോ? പൂഴക്കടകനുകൾ പുറത്തേക്ക്!

സി ഐ അനന്തലാൽ. കൊച്ചി പോലീസിലെ കിടിലം. പക്ഷേ പാവം ഇപ്പോൾ വെള്ളം കുടിക്കുന്നു. എല്ലാം ദിലീപിൻ്റെ ദുർമന്ത്രവാദത്തിൻ്റെ ഫലമാണെന്നാണ് അനന്തലാൽ വിശ്വസിക്കുന്നത്. ദിലീപും അനന്തലാലും തമ്മിലുള്ള വൈരാഗ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ കോടതി മുറിയിൽനിന്നു ബലപ്രയോഗത്തിലൂടെ നാടകീയമായി അറസ്റ്റ് ചെയ്തയാളാണ് അനന്ത ലാൽ.
പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയപ്പോഴാണു മുഖ്യപ്രതി പൾസർ സുനി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ, തലശേരി സ്വദേശി വിജീഷ് എന്നിവർ പൊലീസിന്റെ പിടിയിലായത്. ബൈക്കിൽ കോടതി സമുച്ചയത്തിനു പിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തിയ സുനി മതിൽചാടിക്കടന്ന് കോടതിമുറിക്കുള്ളിൽ പ്രവേശിക്കുകയായിരുന്നു.
എന്നാൽ ഉച്ചഭക്ഷണത്തിനു കോടതി പിരിഞ്ഞ സമയമായതിനാൽ പ്രതികൾക്ക് കീഴടങ്ങാനായില്ല. ഈ അവസരം പ്രയോജനപ്പെടുത്തിയാണ് സെൻട്രൽ സിഐ എ. അനന്തലാലും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്തത്. കീഴടങ്ങാനായി കോടതിയിലെത്തിയ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുക, പ്രതികളെ കോടതിയിൽ തിരികെ ഹാജരാക്കുക, കീഴടങ്ങൽ അപേക്ഷ അപ്പോൾ തന്നെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പ്രതിഭാഗം അഭിഭാഷകൻ നൽകിയ ഹർജി അഡീ. സിജെഎം കോടതി തള്ളുകയും ചെയ്തു. പൊലീസ് പാലിക്കേണ്ട നടപടി ചട്ടങ്ങൾ അനുസരിച്ച് അന്വേഷണോദ്യോഗസ്ഥനു പ്രതികളെ കൈമാറാനും അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം ബന്ധപ്പെട്ട മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കാനുമായിരുന്നു കോടതി നിർദേശം.
പ്രതികളായ സുനിൽകുമാറിനും വിജീഷിനുമെതിരെ കേസുകളൊന്നും നിലവിലില്ലാത്ത കോടതിയിൽ കീഴടങ്ങാനെത്തിയതു പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിനു തുണയായി. കോടതി പ്രവർത്തിക്കുമ്പോൾ പ്രതികൾ എത്തിയാൽ പോലും കീഴടങ്ങൽ എളുപ്പമാവില്ല. കോടതിയുടെ പരിഗണനയിലല്ലാത്ത കേസിൽ പ്രതികളെ ഹാജരാക്കിയാൽ അതു യഥാർഥ പ്രതികളാണെന്നു ബോധ്യപ്പെടുത്തേണ്ടതു പൊലീസും പ്രോസിക്യൂഷനുമാണ്.
പ്രതികളെ തിരിച്ചറിഞ്ഞു ബോധ്യപ്പെട്ടു റിമാൻഡു ചെയ്യാൻ കേസുമായി ബന്ധപ്പെട്ട കോടതിയിൽ കീഴടങ്ങാനാണു നിർദേശിക്കാറുള്ളത്. കീഴടങ്ങാൻ പ്രതികൾക്ക് അവസരം നൽകാതെ കോടതിയിൽ നിന്നു അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഭാഗം അഭിഭാഷകന്റെ ഹർജി പരിഗണിച്ച അഡീ.സിജെഎം കോടതി ഈ പ്രതികൾക്കെതിരെ കേസില്ലാത്ത കാര്യം ചൂണ്ടിക്കാട്ടിയാണു ഹർജി തീർപ്പാക്കിയത്. ഇതിൻ്റെ വൈരാഗ്യം ദിലീപിനുണ്ടായിരുന്നു.
പൾസർ സുനിയും ദിലവും കാവ്യയും തമ്മിലുള്ള ബന്ധത്തിൻെറ ആദ്യഭാഗം അനാവൃതമായത് അനന്ത ലാലിൻ്റെ ചോദ്യം ചെയ്യലിലാണ്. പൾസർ സുനിക്ക് പിന്നിൽ ദിലീപാണെന്ന കാര്യം ആദ്യം പുറത്തുവിട്ടതും അനന്ത ലാലാണ്. അനന്ത ലാൽ എന്ന സ്മാർട്ട് പോലീസ് ഓഫീസർ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ദിലീപിനെ കണക്റ്റ് ചെയ്യും മുമ്പ് പൾസർ സുനി രക്ഷപ്പെടുമായിരുന്നു.
ഇപ്പോഴിതാ അനന്ത ലാൽ കുരുങ്ങി .അതും മോൻസൻെറ കേസിൽ. ഒന്നാന്തരം നാണം കെട്ട കേസ്. പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിൽ നിന്നും പണം വാങ്ങിയാണ് അനന്ത ലാൽ കുരുങ്ങിയത്. തുടർന്ന് കൊച്ചി മെട്രോ സ്റ്റേഷൻ സിഐ അനന്ത ലാലിനെ സ്‌റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റി. മോൻസൻ മാവുങ്കലിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് ആരോപണം.
അനന്തലാൽ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്ഐ എബി വിപിൻ ഒന്നേ മുക്കാൽ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരം ഇവരുവർക്കുമെതിരെ വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവർക്ക് പണം കൈമാറിയത് മോൻസന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്.
മോൻസനിൽ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥർ നേരത്തെ മൊഴി നൽകിയിട്ടുണ്ട്. കടം ആയാണ് പണം കൈപ്പറ്റിയതെന്നാണ് ഇരുവരുടേയും മൊഴി. അനന്ത ലാലിന് ഇങ്ങനെയൊരു പറ്റ് പറ്റിയപ്പോൾ മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പിനായി ഉപയോഗിച്ച ശിൽപ്പങ്ങളെല്ലാം അത് നിർമ്മിച്ച ശിൽപ്പിക്ക് തിരികെ കിട്ടി. കോടതി ഉത്തരവ് പ്രകാരമാണ് ശിൽപ്പങ്ങള്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷിന് ക്രൈം ബ്രാഞ്ച് നൽകിയത്.
പുരാവസ്തു തട്ടിപ്പിനായി പ്രൊമോ വീഡിയിലുൾപ്പടെ മോൻസൻ മാവുങ്കൽ എടുത്തുകാണിച്ചത് ദശാവതാര ശിൽപ്പമായിരുന്നു. 100 ലധികം വർഷങ്ങളുടെ പഴക്കമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച ഈ വിഗ്രഹത്തിന് മുന്നിൽ നിർത്തിയാണ് അതിഥികളായെത്തിയ വിഐപികളുടെ ചിത്രവും പകർത്തിയത്. മൂന്നു വർഷം മുമ്പ് മുട്ടത്തറ സ്വദേശിയായ ശിൽപ്പി സുരേഷ് നിർമ്മിച്ചു കൈമറിയതായിരുന്നു ഈ ശിൽപ്പം.
പുരാവസ്തു വിൽപ്പനക്കാരനെന്ന് തെറ്റിദ്ധിരിപ്പിച്ച് സുരേഷിൽ നിന്നും 9 ശിൽപ്പങ്ങള്‍ മോൻസൻ വാങ്ങിയിരുന്നു. 80 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഏഴു ലക്ഷമാണ് നൽകിയത്. ദശാവതാരം പെയിന്റടിക്കുകയും ചെയ്തു. സുരേഷിൻറെ പരാതിയിൽ മോൻസനെതിരെ വഞ്ചനാകുറ്റത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തു.
മോൻസൻെറ കൊച്ചിയിലെ വീട്ടിൽ നിന്നും കസ്റ്റഡിലെടുത്ത ശിൽപ്പങ്ങള്‍ തനിക്ക് വേണമെന്നാവശ്യപ്പെട്ട് സുരേഷ് കോടതിയെ സമീപിച്ചു. കാലപ്പഴക്കം നിർണയിക്കാൻ പുവാസ്തുവകുപ്പിന് വിഗ്രഹങ്ങള്‍ നൽകണമെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് എതിർത്തു. പക്ഷേ ഈ വിഗ്രങ്ങളുടെ പഴക്കം നിർണിയിക്കാൻ സംസ്ഥാന പുരാവസ്തുവകുപ്പിന് സംവിധാനങ്ങളില്ലെന്ന അറിയിച്ചതോടെ ശിൽപ്പങ്ങള്‍ സുരേഷിന് വിട്ടു നൽകാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
അന്വേഷണ സംഘം ആവശ്യപ്പെടുമ്പോള്‍ 9 ശിൽപ്പങ്ങളും നൽകണമെന്ന വ്യവസ്ഥയോടെയാണ് ശിൽപ്പങ്ങള്‍ നൽകിയത്. കേസ് അവസാനിച്ച ശേഷമേ സുരേഷിന് ഈ ശിൽപ്പങ്ങള്‍ വിൽപ്പന നടത്താൻ കഴിയൂ. കുറ്റപത്രം നൽകി കഴിഞ്ഞാലുടൻ കേസ് എത്രയും വേഗം തീർപ്പാക്കാൻ കോടതിയെ സമീപിക്കുമെന്ന് സുരേഷിൻെറ അഭിഭാഷകർ പറഞ്ഞു.
അനന്ത ലാൽ കറയില്ലാത്ത ഉദ്യോഗസ്ഥനാണെന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. ഇങ്ങനെയുള്ള അദ്ദേഹത്തിൻ്റെ മൂടുപടമാണ് ഇപ്പോൾ അഴിഞ്ഞു വീണത്. എന്നാൽ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ അനന്ത ലാലിനോളം സാമർത്ഥ്യമുള്ളവർ കുറവാണ്.സംസ്ഥാന പോലീസ് മേധാവിക്കു .ഉന്നത ഉദ്യോഗസ്ഥർക്കും പ്രിയങ്കരനാണ് അദ്ദേഹം. അതുകൊണ്ടാണ് വർഷങ്ങളോളം അദ്ദേഹം എറണാകുളം സെൻട്രൽ സ്റ്റേഷനിലിരുന്നത്.
ദിലീപിൻ്റെ ദുർമന്ത്രവാദമാണ് അനന്തലാലിനെ അപകടത്തിലാക്കിയതെന്ന് അദ്ദേഹത്തിൻ്റെ സുഹ്യത്തുക്കൾ വിശ്വസിക്കുന്നു. ഇതിൽ പതിരില്ലാതില്ല.കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ അറിയപ്പെടുന്ന മന്ത്രവാദികളുടെയെല്ലാം അടുത്ത് ദിലീപ് എത്തുന്നുണ്ട്. അവരിൽ നിന്നെല്ലം ഉപദേശവും സ്വീകരിക്കുന്നുണ്ട്. ഉഗ്രമൂർത്തികളുമായാണ് ദിലീപിൻ്റെ ഇടപാട്. ദിലീപിൻ്റെ നീളൻ ലിസ്റ്റിൽ ഒരാൾ ഇതാ പിടിക്കപ്പെട്ടിരിക്കുന്നു. ഇനി എത്ര പേർ പിടിക്കപ്പെടുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha



























