യുവതിയുടേത് മുങ്ങിമരണം.... ഭാരതപ്പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ല... കൈപ്പത്തി അറ്റുപോയത് തെരുവുനായ കടിച്ചത്, യുവതിയുടെ കൈയില്‍ ജീവിയുടെ കടിയേറ്റതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി , യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കളും പോലീസും,

യുവതിയുടേത് മുങ്ങിമരണം.... ഭാരതപ്പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ല... കൈപ്പത്തി അറ്റുപോയത് തെരുവുനായ കടിച്ചത്, യുവതിയുടെ കൈയില്‍ ജീവിയുടെ കടിയേറ്റതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
യുവതിയെ ഭാരതപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും യുവതിയുടേത് മുങ്ങിമരണമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിതയെ (28) പട്ടാമ്പി പാലത്തിനുസമീപത്തായി ഭാരതപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം കെപ്പത്തിയറ്റ് അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്. തൃത്താല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി. വിജയകുമാര്‍, പേരാമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ വി. അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥലത്ത് പരിശോധന നടത്തി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഹരിതയുടെ ബാഗും രേഖകളടങ്ങിയ മറ്റൊരു കവറും തെരുവുനായകള്‍ കടിച്ചുപറിച്ച നിലയില്‍ കണ്ടെത്തി.
അതേസമയം, ഇവരുടെ അറ്റുപോയ കൈപ്പത്തി കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കളും പോലീസും പറയുന്നു. ഇവര്‍ അസുഖത്തിന് ചികിത്സ തേടിയിരുന്നതായും പോലീസ് .
എന്നാല്‍ യുവതി പട്ടാമ്പിയില്‍ എങ്ങനെ എത്തിയതെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് ആറര വര്‍ഷം കഴിഞ്ഞു. കല്ല്യാണത്തിനു ശേഷം കൈപ്പറമ്പ് പോണോരിലെ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിച്ചു വന്നത്. ഇവരുടെ വീട്ടില്‍നിന്ന് പട്ടാമ്പി ഭാഗത്തേക്ക് നേരിട്ടുള്ള ബസ് സര്‍വീസുകളുണ്ട്. ഏതെങ്കിലും ബസില്‍ കയറി പട്ടാമ്പിയിലെത്തിയതാകാമെന്നാണ് നിഗമനം. കൂടുതല്‍ വിവരങ്ങളള്‍ക്കായി പേരാമംഗലം പോലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha


























