സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; ഭര്‍ത്താവും ഭാര്യയും എന്നെ സങ്കൽപ്പം വേണ്ട 'ഇണ' മതി, എൽ.ജി.ബി.ടി.ക്യൂ.ഐ.എ വിവാഹത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബിൽ പാർലമെന്റിൽ പാർലമെന്റിൽ അവതരിപ്പിച്ച് എൻ.സി.പി എം.പി സുപ്രിയ സുലേ, കയ്യടിച്ച് ബിന്ദു അമ്മിണി

രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനും എൽ.ജി.ബി.ടി.ക്യൂ.ഐ.എ വിവാഹത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണ് എൻ.സി.പി എം.പി സുപ്രിയ സുലേ. ഇതിന് കൈയ്യടിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഭാര്യ, ഭർത്താവ്’ എന്ന നൂറ്റാണ്ടുകളായി പേറുന്ന അടിമത്തം കൂടി അവസാനിപ്പിക്കാനുള്ള ആഹ്വാനം തീർച്ചയായും പുരോഗമന മനുഷ്യർക്കാകെ അഭിമാനവും ആവേശവും പകരുന്നതാണെന്ന് ബിന്ദു അമ്മിണി തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. മധുവന്തി വൈദേഹി എന്നയാളുടെ പോസ്റ്റ് ആണ് ബിന്ദു അമ്മിണി ഷെയർ ചെയ്തിരിക്കുന്നത്.
അതേസമയം 1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റിന്റെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്തുകൊണ്ട് ‘ഭർത്താവ്’, ‘ഭാര്യ’ എന്നീ വാക്കുകൾക്ക് പകരം ‘ഇണ’ എന്നാക്കി മാറ്റാനും ബില്ലിൽ നിർദ്ദേശിച്ചിരിക്കുകയാണ്. രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കിൽ തന്നെ വിവാഹപ്രായം 21 വയസും, സ്ത്രീകളാണെങ്കിൽ 18 വയസും ആയി നിജപ്പെടുത്താനാണ് ബില്ലിൽ ആവശ്യപ്പെടുന്ന മറ്റൊരു കാര്യം. ഇതുകൂടാതെ സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ട് 2018ൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി നിയമം റദ്ദാക്കിയിട്ടുണ്ടായിരുന്നു. ഇത് വളരെ പുരോഗമനപരമായ ഒരു മാറ്റമായിരുന്നെങ്കിലും, എൽ.ജി.ബി.ടി.ക്യൂ.ഐ.എ വ്യക്തികൾ ഇപ്പോഴും സമൂഹത്തിനുള്ളിൽ വിവേചനം നേരിടുന്നുതായി സുപ്രിയ സുലേ ചൂണ്ടിക്കാണിക്കുകയുണ്ടായി.
'ഭാര്യ ഭർത്താവ് എന്നത് അവസാനിപ്പിക്കണം എന്നുപറയുമ്പോൾ ഇതാരെയും അവഹേളിക്കാനോ ഇപ്പോഴുള്ള ദമ്പതികളെ പരിഹസിക്കാനോ അല്ല. പകരം ഇണകളായി പരസ്പരം ഒരേ അവകാശവും സ്വാതന്ത്ര്യവും വിശ്വാസവും പ്രണയവും വാത്സല്യവും എല്ലാം പകരുന്ന ബോധം ആകണം ഭാര്യാഭർതൃ സങ്കല്പം എന്നതാണ് അതിന്റെ ഉദ്ദേശം. അല്ലാതെ വിവാഹം തകർക്കലല്ല അതിന്റെ ലക്‌ഷ്യം നിങ്ങൾ ഭാര്യാഭർത്താക്കന്മാർ ആയിക്കോളൂ പക്ഷെ ഈ പുരോഗമനശയം ആയിരിക്കണം ആ ഭാര്യയും ഭർത്താവും.. ഇണകൾ ആവണം ..തുല്യ അവകാശമുള്ള ജീവിതമുള്ള ഇണകൾ... പരസ്പരം ബഹുമാനിക്കുന്ന ഇണകൾ.... പരസ്പരം സംരക്ഷിക്കുന്ന ഇണകൾ... പരസ്പരം നോവിക്കാൻ കഴിയാത്ത ഇണകൾ...' എന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; ഭര്‍ത്താവും ഭാര്യയും എന്നെ സങ്കൽപ്പം വേണ്ട 'ഇണ' മതി: സ്വകാര്യ ബില്ലുമായി സുപ്രിയ സുലേ
കയ്യടിക്കാം എൻ സിപി എംപി സുപ്രിയാ സുലേക്ക്. എല്‍ജിബിടിക്യൂ LGBTQ അടക്കം ഇനി എല്ലാ ന്യൂനപക്ഷ ലിംഗ വിഭാഗങ്ങൾക്കും കൂടി ഇണയായി ജീവിക്കാനുള്ള, വിവാഹത്തിന് അര്‍ഹമായ എല്ലാ ആനുകുല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബില്‍ വിജയിക്കുകതന്നെ വേണം.
ഒപ്പം ഭാര്യ ഭർത്താവ് എന്ന നൂറ്റാണ്ടുകളായി പേറുന്ന അടിമത്തം കൂടി അവസാനിപ്പിക്കാനുള്ള ആഹ്വാനം തീർച്ചയായും പുരോഗമന മനുഷ്യർക്കാകെ അഭിമാനവും ആവേശവും പകരുന്നതാണ്.
ഭാര്യ ഭർത്താവ് എന്നത് അവസാനിപ്പിക്കണം എന്നുപറയുമ്പോൾ ഇതാരെയും അവഹേളിക്കാനോ ഇപ്പോഴുള്ള ദമ്പതികളെ പരിഹസിക്കാനോ അല്ല ..
പകരം ഇണകളായി പരസ്പരം ഒരേ അവകാശവും സ്വാതന്ത്ര്യവും വിശ്വാസവും പ്രണയവും വാത്സല്യവും എല്ലാം പകരുന്ന ബോധം ആകണം ഭാര്യാഭർതൃ സങ്കല്പം എന്നതാണ് അതിന്റെ ഉദ്ദേശം. അല്ലാതെ വിവാഹം തകർക്കലല്ല അതിന്റെ ലക്‌ഷ്യം നിങ്ങൾ ഭാര്യാഭർത്താക്കന്മാർ ആയിക്കോളൂ പക്ഷെ ഈ പുരോഗമനശയം ആയിരിക്കണം ആ ഭാര്യയും ഭർത്താവും.. ഇണകൾ ആവണം ..തുല്യ അവകാശമുള്ള ജീവിതമുള്ള ഇണകൾ... പരസ്പരം ബഹുമാനിക്കുന്ന ഇണകൾ.... പരസ്പരം സംരക്ഷിക്കുന്ന ഇണകൾ... പരസ്പരം നോവിക്കാൻ കഴിയാത്ത ഇണകൾ .
അല്ലാതെ ഭാര്യ ഭർത്താവ് എന്ന വാക്കുകൾ ഉപേക്ഷിക്കാനല്ല മനോഭാവങ്ങൾ മനോഹരം ആക്കാനാണ്.. ട്രൻസും എല്ലാ ലിംഗ വിഭാഗങ്ങളും ഇണകളായി വരുമ്പോൾ അവരെയും നമുക്ക് തുല്യം ഇണകളായി മനസ്സിലാക്കി , അവരെ ജീവിക്കാൻ അനുവദിക്കുക സന്തോഷിക്കാൻ ആഹ്ലാദിക്കാൻ അനുവദിക്കുക.., ഈ ആകാശവും ഭൂമിയും മനോഹരമാക്കാൻ എല്ലാവര്ക്കും ഇടമുണ്ടെന്ന ബോധമാണ് ഭാര്യാഭർത്താക്കന്മാർ എന്ന് പറയുന്നതിന് പകരം ഇണകൾ എന്ന് ഭൂരിപക്ഷവും കൂടി പറയുമ്പോൾ സംഭവിക്കുക.. അല്ലാതെ ആ വാക്കുകൾ നിരോധിക്കണം എന്നല്ല..
കുഞ്ഞുങ്ങളെ പ്രസവിക്കലും വീട് നോക്കലും അല്ല സ്ത്രീകൾക്കുള്ളത് ജീവിതം കൂടിയുണ്ട്.. അമ്മമാരായ സ്ത്രീകൾക്കുമുണ്ട് ഉല്ലാസങ്ങൾ സഞ്ചാരങ്ങൾ സർഗ്ഗാത്മക വാസനകൾ രാത്രികൾ പകലുകൾ.. കാടുകൾ മലകൾ അരുവികൾ .. കായിക വിനോദങ്ങൾ .. ജീവിതം യാന്ത്രികമായ ആവർത്തനങ്ങൾ മാത്രമല്ല സർഗ്ഗാത്മക കണ്ടെത്തലുകൾ കൂടിയാണ്.. അഥവാ ആ കണ്ടെത്തലുകളിൽ ആണ് ജീവിതം ഉള്ളതും..
മനോഭാവങ്ങൾ മാറട്ടെ... മനുഷ്യർ കൂടുതൽ സുന്ദരികളൂം സുന്ദരന്മാരും ആവട്ടെ..ഭൂമി കൂടുതൽ മനോഹരമായ ഇടമാവട്ടെ..
https://www.facebook.com/Malayalivartha


























