ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയ ശേഷം ആദ്യമായിട്ട് അത് സംഭവിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലേക്ക്; കേന്ദ്ര ഭരണ പ്രദേശത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെവെയാണ് മോദിയുടെ സന്ദർശനം

ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയ ശേഷം ആദ്യമായിട്ട് അത് സംഭവിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലേക്ക് പോകുവാനിരിക്കുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് ഏപ്രിൽ 24 ന് അദ്ദേഹം ജമ്മു കശ്മീർ സന്ദർശിക്കുമെന്നാണ് സൂചന. കേന്ദ്ര ഭരണ പ്രദേശത്തിന്റെ അമിതാധികാരം എടുത്ത് മാറ്റിയതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം കശ്മീർ സന്ദർശിക്കുവാനായി പോകുന്നതെന്ന സവിശേഷത കൂടെയുണ്ട്.
പക്ഷേ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ കിട്ടിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കേന്ദ്ര ഭരണ പ്രദേശത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെവെയാണ് മോദിയുടെ സന്ദർശനം. കഴിഞ്ഞ വർഷം കശ്മീരിലെ പ്രാദേശിക പാർട്ടി നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയുണ്ടായി . ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയതിലെ നിലപാട് അറിക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് യോഗം നടന്നത്. തുടർന്ന് തിരഞ്ഞെടുപ്പ് നടത്താമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
പ്രധാനമന്ത്രി പഞ്ചായത്ത് അദ്ധ്യക്ഷന്മാരുമായി സംസാരിക്കും. ഏപ്രിൽ 24 പഞ്ചായത്തി രാജ് ദിവസ് പോലെ ആചരിക്കും. ഭരണഘടനയിലെ (73ാം ഭേദഗതി) നിയമം, 1993-ൽ നിലവിൽ വന്ന ദിവസം കൂടിയാണത്. ഇതിന്റെ ഭാഗമായി ലെഫ്. ഗവർണർ മനോജ് സിൻഹ, ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗിനെ കാണും.
അതേസമയം ബിജെപി സ്ഥാപക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പാർട്ടി പ്രവർത്തകരെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവരെയും അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത് രാവിലെ പത്തിനാണ്.
ബിജെപിയുടെ 43ാം സ്ഥാപക ദിനമായതിനാൽ പാർട്ടിയുടെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകൾ വഴി തത്സമയ സംപ്രേഷണമുണ്ടാകും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് മുതൽ ഈമാസം ഇരുപത് വരെ സാമൂഹ്യ നീതിയെന്ന വിഷയത്തിൽ രാജ്യമൊട്ടാകെ പരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗ് വ്യക്തമാക്കി .
വിദേശരാജ്യങ്ങളിലെ നയതന്ത്രജ്ഞരു പങ്കെടുക്കുന്ന ബിജെപിയെ അറിയാൻ എന്ന പരിപാടിയുമുണ്ട്. സ്ഥാപക ദിനത്തോട് അനുബന്ധിച്ച് പാർട്ടി ആസ്ഥാനത്താണു പരിപാടി നടക്കുന്നത്. മറ്റ് രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശരാജ്യങ്ങളിലെ നയതന്ത്രജ്ഞരേയും പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നരേന്ദ്രമോദി സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച് പാർട്ടി പ്രവർത്തകർ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുവാനിരിക്കുകയാണ്.ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞിരിക്കുന്നത് ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്ക്കറുടെ ജന്മദിന വാർഷികം ആചരിക്കുന്ന ഏപ്രിൽ പതിനാലിന് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ്. 1980 ഏപ്രിൽ ആറിന് ബിജെപി രൂപം കൊണ്ടു. അടിയന്തിരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടവും തുടർന്നുള്ള രാഷ്‌ട്രീയ സഹാചര്യവുമാണ് ആ സാഹചര്യത്തിലേക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha


























