കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവ്.... രാജ്യത്ത് സജീവ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 12,000ത്തില്‍ താഴെയെത്തി, രോഗവ്യാപനതോതില്‍ കുറവ്, ആശങ്കയകലുന്നു....

കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവ്.... രാജ്യത്ത് സജീവ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 12,000ത്തില്‍ താഴെയെത്തി, രോഗവ്യാപനതോതില്‍ കുറവ്, ആശങ്കയകലുന്നു....
കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവ്.... രാജ്യത്ത് സജീവ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 12,000ത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,086 കൊറോണ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വര്‍ധനവ് പ്രതിദിന രോഗികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ കണക്കനുസരിച്ച് 1,198 പേര്‍ ഇന്നലെ രോഗമുക്തരായിരുന്നു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,871 ആയി. ആകെ 4.24 കോടിയാളുകളാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 98.76 ശതമാനമാണ് .
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.22 ശതമാനവുമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 71 മരണങ്ങള്‍ കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,21,487 ആയി. ആകെ 4.81 ലക്ഷം പരിശോധനകള്‍ ഇന്നലെ നടത്തി.
ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കൊറോണ പരിശോധനകള്‍ 79.20 കോടിയായി ഉയര്‍ന്നു. ഇതിനോടകം 185.04 കോടി വാക്സിന്‍ ഡോസുകളും ഇതുവരെ വിതരണം ചെയ്ത് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
അതേസമയം ഷാങ്ഹായ് നഗരത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ തീരദേശ നഗരമായ ഷാങ്ഹായിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . കോവിഡ് ടെസ്റ്റ് നടത്താനല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും പ്രദേശിക സര്‍ക്കാര്‍ ഉത്തരവിറക്കി.
കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഷാങ്ഹായ് സ്റ്റോക് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന പുഡോങ് ജില്ലയിലാണ് .സായാഹ്ന നടത്തത്തിന് പോലും പുറത്തിറങ്ങാന്‍ പാടില്ല, ഒത്തുചേരലുകളൊന്നും പാടില്ല .
എന്നാല്‍ വീടുകളിലെ മതില്‍ക്കെട്ടിനകത്ത് ആളുകള്‍ക്ക് വ്യായമവും മറ്റും ചെയ്യാം. 2019 അവസാനത്തോടെയാണ് കോവിഡ് 19 വ്യാപനം തുടങ്ങിയത്. ലോകം മുഴുവന്‍ മഹാമാരി പടര്‍ന്നുപിടിച്ചു. കോവിഡിന് കാരണമായ സാര്‍സ്-കോവ്-2 വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങള്‍ മൂലമുള്ള മൂന്ന് തരംഗങ്ങളെ ഇന്ത്യ അതിജീവിച്ചു. രണ്ടാമത്തെ കോവിഡ് തരംഗം പ്രധാനമായും ഡെല്‍റ്റ വകഭേദം മൂലമുള്ളതായിരുന്നു. അതേസമയം ഒമിക്രോണ്‍ വകഭേദമാണ് മൂന്നാം തരംഗത്തിന് കാരണമായത്.
https://www.facebook.com/Malayalivartha


























