അടിവസ്ത്രം മാത്രം ധരിച്ച് കയ്യിൽ ആയുധങ്ങളുമായി രാത്രികാലങ്ങളിൽ ഇറങ്ങും; കണ്ണൂരിലെ മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കളഞ്ഞ് കുട്ടി മോഷ്ടാക്കൾ, തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തിരുട്ട് സംഘമായ കുറുവ സംഘമല്ലെന്ന് കണ്ടെത്തിയത് ആ തെളിവിന് പിന്നാലെ, എട്ട് വർഷത്തിന് ശേഷം കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങൾ, പിടിയിലായിട്ടും കുട്ടികളെന്ന് കാരണത്താൽ ഊരിപ്പോയവർ വീണ്ടും ഭീതിയാകുന്നു...

കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അടിവസ്ത്രം മാത്രം ധരിച്ച് കയ്യിൽ ആയുധങ്ങളുമായി രാത്രികാലങ്ങളിൽ കറങ്ങുന്ന സംഘത്തെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ നിറഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നതോടെ ഏറെ ഭീതിയിലായിരുന്നു ജനങ്ങൾ. കോട്ടയം അതിരമ്പുഴ പഞ്ചായത്തിലായിരുന്നു ഇത്തരത്തിൽ ഭീതി വിതച്ച സംഭവം നടന്നത്. എന്നാൽ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തിരുട്ട് സംഘമായ കുറുവ സംഘമാണോ ഇവരെന്ന സംശയം ഉണ്ടായതോടെ തന്നെ കേരളം ഒന്നടങ്കം ഭടപ്പെടുകയായിരുന്നു. ഈ വാർത്തകൾക്ക് പിന്നാലെ ഇതാ ഇപ്പോൾ കണ്ണൂരിലെ മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം പോയ നിലയിലാണ്. എന്നാൽ ഇത് കുറുവ സംഘങ്ങളല്ല, കുട്ടി മോഷ്ടാക്കളാണ്. നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണ് ഈ കുട്ടിമോഷ്ടാക്കൾ.
എട്ട് വർഷത്തോളമായി ഇവർ ഇത്തരത്തിൽ മലയോരത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം നെടുംപുറംചാലിൽ നിന്ന് സ്കൂട്ടറും രണ്ട് സൈക്കിളും മോഷ്ടിച്ചു കടത്താനുള്ള ശ്രമം നാട്ടുകാർ തടയുകയുണ്ടായി. ഇതിനുപിന്നാലെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തി എങ്കിലും കുട്ടി മോഷ്ടാക്കളുടെ പൊടിപോലും കിട്ടിയില്ല. മറ്റിടങ്ങളിൽ നിന്ന് മോഷ്ടിച്ച സൈക്കിളുകളിൽ എത്തിയാണ് സംഘം സ്കൂട്ടർ കടത്തികൊണ്ടുപോകാൻ ശ്രമിച്ചത് പോലും. ഇത് ഒരു ലോറി ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഈ ശ്രമം പാടേ പരാജയപ്പെട്ടത്.
അതോടൊപ്പം തന്നെ കഴിഞ്ഞ വർഷവും നിരവധി മോഷണം ഇവർ നടത്തിയിട്ടുണ്ടായിരുന്നു. സംഘത്തിൽ ചെറിയ കുട്ടികൾ മുതൽ 20വയസ്സു വരെ പ്രായമുള്ളവർ വരെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ചെറിയ കുട്ടികളെ കടകളുടെയും വീടുകളുടെയും അകത്തേക്ക് കടത്തി വിട്ട ശേഷം വാതിലും ജനാലകളും തുറക്കാൻ ശ്രമിക്കുകയാണ് ഇവരുടെ പതിവ് രീതി.
ബാക്കി ഉള്ളവർ കൂടി കടന്നാൽ പണവും മധുര പലഹാരങ്ങളും മറ്റും എടുത്ത് പുറത്തു കടക്കുകയും ചെയ്യും. ഒടുവിൽ ഷട്ടർ തകർത്ത് അകത്ത് കടക്കുന്ന രീതിയിലേക്ക് വരെ കാര്യങ്ങൾ എത്തുകയും ചെയ്യും.
അതേസമയം ഇവർ ആദ്യ കാലത്ത് സൈക്കിളുകൾ മോഷ്ടിച്ച് രാത്രി കടന്നു കളയുന്നതിനാൽ ഇവർക്ക് ‘ബൈസിക്കിൾ തീവ്സ്’ എന്ന വിളിപ്പേരും നൽകിയിരുന്നു. കേളകം, കണിച്ചാർ, മണത്തണ, തൊണ്ടിയിൽ, കോളയാട്, പേരാവൂർ ടൗണുകളിൽ എല്ലാം ഈ കുട്ടി സംഘങ്ങൾ മോഷണം നടത്തയിട്ടുണ്ടെന്ന് റിപ്പൊരിട്ടുകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. ആദ്യം സൈക്കിളുകൾ ആയിരുന്നു മോഷണം നടത്തിയിരുന്നതെങ്കിൽ പിന്നീട് അത് ബൈക്കിലേക്ക് വരെ എത്തിയിരുന്നു. ഇത്തരത്തിൽ മോഷ്ടിച്ച സൈക്കിളുകളും ബൈക്കുകളും ഉപയോഗം കഴിഞ്ഞ് റോഡരികിൽ തന്നെ ഉപേക്ഷിക്കുകയാണ് ഇവരുടെ പതിവ് രീതി.
അന്വേഷണങ്ങൾക്കൊടുവിൽ സംഘങ്ങൾ നിരവധി തവണ പോലീസിന്റെ പിടിയിലായിട്ടുണ്ട് എങ്കിലും കുട്ടികൾ എന്ന പരിഗണന വെച്ച് കേസിൽ നിന്ന് ഊരി പോകുകയും ചെയ്യും. പരാതികൾ ഉണ്ടാവാറില്ല എന്നതുകൊണ്ട് തന്നെ പോലീസിനും ഒന്നും ചെയ്യാൻ സാധിക്കാറില്ല എന്നതും പോലീസിനെ വലയ്ക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത ചിലരെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെ നിന്നും ചാടിപോകുകയാണ് പതിവ് ഉണ്ട്.
https://www.facebook.com/Malayalivartha


























