കെ റെയില്‍ സംബന്ധിച്ച കെസിബിസി നിലപാടില്‍ എല്ലാം വ്യക്തം... സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ബിഷപ്

കെ റെയില്‍ സംബന്ധിച്ച കെസിബിസി നിലപാടില്‍ എല്ലാം വ്യക്തം... സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ബിഷപ് . കണ്ണൂരില്‍ നടക്കുന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യേകം ക്ഷണിതാവായാണ് ബിഷപ് എത്തിയത്.
സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, മധുപാല്‍, ഗായിക സയനോര തുടങ്ങിയവരും ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിക്കുന്നുണ്ട്. കെ റെയില്‍ നടപ്പാക്കുന്നതിനു മുമ്പ് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നു ലേഖനത്തിലൂടെ കെസിബിസി ആവശ്യപ്പെട്ടിരുന്നു.
കെ റെയിലിനെതിരേ വന്‍ ബഹുജനപ്രക്ഷോഭം ശക്തമായ സാഹചര്യത്തിലായിരുന്നു കെസിബിസിയുടെ നിലപാട് വ്യക്തമാക്കല്‍.
പദ്ധതിക്കു വേണ്ടി നേരത്തെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി കുടിയിറക്കപ്പെട്ട പലരും പതിറ്റാണ്ടുകള്‍ക്കു ശേഷവും വേണ്ടത്ര നഷ്ടപരിഹാരമോ പകരം സംവിധാനങ്ങളോ ലഭിക്കാതെ കഷ്ടപ്പെടുന്നതും കെസിബിസി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ നയമാണ് കണ്ണൂര്‍ ബിഷപ് ഇപ്പോള്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ തന്നെ ചൂണ്ടിക്കാട്ടിയത്.
"
https://www.facebook.com/Malayalivartha


























