കേരള ഘടകത്തിന് അഹങ്കാരം പാടില്ല; ആർഎസ്എസിന്റെ വളർച്ചയെ ചെറുക്കാൻ ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് കഴിഞ്ഞിട്ടില്ല; പാർട്ടിക്കാർ ബിജെപി ഉയർത്തുന്ന ഭീഷണി മനസിലാക്കിയില്ല; ബംഗാളിലും തൃപുരയിലും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ല; ആർഎസ്എസിനെ കുറിച്ച് പാർട്ടി ക്ലാസുകളിൽ പഠിപ്പിക്കണം; ബിജെപിയാണ് ശത്രുവെന്ന് കാണിച്ച് 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ടുന്ന സംഘടനാ റിപ്പോർട്ട്

സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് പതാക കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ പാറി. എ കെ ജി നഗറില്‍ സംഘാടകസമിതി ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. എന്നാലിപ്പോൾശ്രദ്ധയാകർഷിക്കുന്നത് 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടാണ്. ബിജെപി എട്ട് വർഷം കേന്ദ്രം ഭരിച്ചു കഴിഞ്ഞു.
എന്നിട്ടും ആർഎസ്എസിന്റെ അജണ്ടയും സ്വാധീനവും വളർച്ചയും അറിയുന്നതിൽ പാർട്ടിക്കാർ പരാജയപ്പെട്ടുവെന്ന് സിപിഎം റിപ്പോർട്ടിൽ പറയുന്നത് . പാർട്ടിക്കാർ ബിജെപി ഉയർത്തുന്ന ഭീഷണി മനസിലാക്കിയില്ല. തൃണമൂലിനെ മുഖ്യശത്രുവായി കണ്ട ബംഗാൾ ലൈന് തെറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. യഥാർത്ഥ ശത്രു ബിജെപി ആണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട് . കേരള ഘടകത്തിന് അഹങ്കാരം പാടില്ലെന്ന നിർദ്ദേശവും പറഞ്ഞിട്ടുണ്ട്.
ആർഎസ്എസിന്റെ വളർച്ചയെ ചെറുക്കാൻ ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. വലിയൊരു വിഭാഗം പാർട്ടി കേഡറിൽ ഇക്കാര്യത്തിൽ പരാജയപ്പെട്ടു. സിപിഎം ആർഎസ്എസിനെ എതിർക്കാതെ പ്രാദേശിക പാർട്ടികളോട് പോരിടുകയായിരുന്നു . ബംഗാളിലും തൃപുരയിലും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ല. മാത്രമല്ല ആർഎസ്എസിനെ കുറിച്ച് പാർട്ടി ക്ലാസുകളിൽ പഠിപ്പിക്കാനും നിർദേശമുണ്ട്.
നേരത്തെ പോളിറ്റ് ബ്യൂറോയ്‌ക്ക് കേന്ദ്ര കമ്മിറ്റി ആർഎസ്എസിനെ പറ്റി റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശം നൽകി . പക്ഷേ പോളിറ്റ് ബ്യൂറോയ്‌ക്ക് ഇതുവരെ സാധിച്ചില്ല . ബിജെപിയുടെ അജണ്ട, അവരെന്താണ് നടപ്പാക്കുന്നത് എന്നത് സംബന്ധിച്ച് വിശദമായ ക്ലാസുകൾ എടുക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്കാർ മേലുദ്യോഗസ്ഥ മനോഭാവവും അഹങ്കാരവും ഉൾപ്പെടെയുള്ള തെറ്റായ പ്രവണത അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
പല സംസ്ഥാനങ്ങളിലും പാർട്ടി ഫണ്ട് തിരിമറികൾ നടന്നു. മഹാരാഷ്‌ട്ര അടക്കം പലയിടങ്ങളിലും പാർട്ടി വിഭാഗീയത ഉണ്ടായി. പാർട്ടി അംഗത്വത്തിൽ വലിയ ഇടിവുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ഇകെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം അരങ്ങേറിയത്.
പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയായിരുന്നു കൊടിമരജാഥയ്ക്ക് നേതൃത്വം നല്‍കിയത്. നശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ നാട്ടില്‍നിന്നും തിങ്കള്‍ വൈകിട്ടാണ് കൊടിമരം പ്രയാണം തുടങ്ങിയത്. കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി എം വി ഗോവിന്ദന്‍ കൊടിമര യാത്ര ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ പി കെ ശ്രീമതിക്ക് കൊടിമരം കൈമാറി.
ജാഥാ മാനേജര്‍ കെ പി സതീഷ്ചന്ദ്രനും മറ്റു നേതാക്കളും ഏറ്റുവാങ്ങി. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. എം രാജഗോപാലന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. ചുവപ്പ് വളന്റിയര്‍മാരുടെ അകമ്പടിയോടെ ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്വീകരണകേന്ദ്രങ്ങള്‍ പിന്നിട്ട് വൈകിട്ട് അഞ്ചിനോടെ സമ്മേളന നഗരിയില്‍ എത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് നയിക്കുന്ന പതാക ജാഥ ചൊവ്വ രാവിലെയാണ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പാനലംഗങ്ങളുടെ പട്ടികയില്‍ കെ.വി.തോമസിന്റെ പേരും ഉള്‍പ്പെടുത്തി. എന്നാല്‍ പാനലംഗങ്ങളുടെ പട്ടികയില്‍ നിന്ന് ശശി തരൂര്‍ എം.പിയുടെ പേര് ഒഴിവാക്കിയിട്ടുണ്ട്. തരൂര്‍ പങ്കെടുക്കേണ്ട സെമിനാറിലാണ് കെ.വി.തോമസിന്റെ പേര് ചേര്‍ത്തത്. സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കെ വി തോമസിനോട് ആവര്‍ത്തിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്.
അനുമതി തേടി കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുളള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന കോണ്ഗ്രസ് നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെയാണ് കെ വി തോമസും ആഗ്രഹം പ്രകടിപ്പിച്ചത്.
ദേശീയതലത്തില്‍ ബിജെപി ഇതര സഖ്യം രൂപപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനും തനിക്കും എതിരെ എടുക്കുന്ന നിലപാട് സ്വാഭാവികമാണെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പങ്കെടുക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























